മുംബൈ മലബാർ ഹിലിലെ സായ് ധാം ക്ഷേത്രത്തിന്റെ 100 മീറ്ററിനുള്ളില്‍ പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റ് സംഘത്തെയാണ്‌ മുംബൈ പോലിസ് പിടികൂടിയത്. സംഘത്തില്‍ ഉള്‍പ്പെട്ട എട്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു.പത്ത് യുവതികളെ രക്ഷപ്പെടുത്തിയതായും പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.

സോണി ഗണേഷ് ശർമ്മ, റിഞ്ചി നിമ ഷെർപ്പ, കൃഷ്ണ ബിലാത്ത് ഭൂയാൻ, വിക്രം രജ്നി ഭൂയാൻ, അരുണ്‍ ദാമോദർ യാദവ്, മഹേഷ എച്ച്‌. ശിവണ്ണ, പപ്പു കുമാർ സർജു യാദവ്, അമിത് കുമാർ കനിയ യാദവ് എന്നിവരാണ് അറസ്റ്റിലായത്.വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിക്കുന്നതിലും സൗകര്യമൊരുക്കുന്നതിലും 14 ഓളം പേർ വേറെയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം 2.04 ഗ്രാം മയക്കുമരുന്ന് വസ്തുക്കളും അധികൃതർ പിടിച്ചെടുത്തു. കൂടാതെ, പരിസരത്ത് നിന്ന് 82,300 രൂപയും കണ്ടെടുത്തു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ) നിയമം എന്നിവയുടെ ഒന്നിലധികം വകുപ്പുകള്‍ പ്രകാരം മലബാർ ഹില്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക