താനയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ബാലൻസ് തെറ്റി പാളത്തില്‍ വീണ അഞ്ചുപേർക്ക് ദാരുണാന്ത്യം. ദിവ-മുംബ്ര ലോക്കല്‍ ട്രെയിനില്‍ നിന്നാണ് യുവതികള്‍ ഉള്‍പ്പടെ അഞ്ചുപേർ വീണത്. ഇന്ന് രാവിലെ ഒൻപതിനായിരുന്നു അപകടം. വളരെ തിരക്കേറിയ സമയമാണിത്. മൂന്ന് യുവതികളും രണ്ട് പുരുഷന്മാരുമാണ് അപകടത്തില്‍പ്പെട്ടത്.

ട്രെയിനിലെ തിരക്കാണ് അപകട കാരണമെന്നാണ് സൂചന. അതേസമയം കൂടുതല്‍പേർ വീണിട്ടുണ്ടോ എന്ന സംശയവുമുണ്ട്. റെയില്‍വേ അധികൃതരും പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകടത്തെക്കുറിച്ച്‌ സെട്രല്‍ റെയിവെ അന്വേഷണം ആരംഭിച്ചു. അപകടം പ്രാദേശിക ട്രെയിൻ സർവീസുകളെ ബാധിച്ചു. അതേസമയം അപകടമുണ്ടായത് പുഷ്പക് എക്സ്പ്രസിലാണെന്ന ഒരു സംശയവും പുറത്തുവരുന്നുണ്ട്.

https://twitter.com/ChougleKhalid/status/1931936883480916433?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1931936883480916433%7Ctwgr%5E96210cfc9e1f7d10e1549e4b7ad92adf51a8420b%7Ctwcon%5Es1_c10&ref_url=https%3A%2F%2Fm.test.in%2F
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക