തല്ലെന്ന് പറഞ്ഞാല്‍ പോര! പൊരിഞ്ഞ തല്ല്, തല പൊട്ടി ചോരയൊലിക്കും വരെ തല്ല്. മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ നടന്ന സ്ത്രീകളുടെ അടിപിടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. തിരക്കേറിയ സമയത്താണ് ഓടുന്ന ട്രെയിനില്‍ സ്ത്രീകള്‍ പരസ്പരം ഏറ്റുമുട്ടിയത്.

ചർച്ച്‌ ഗേറ്റില്‍ നിന്ന് വിരാറിലേക്ക് പോയ ട്രെയിനിലായിരുന്നു സംഭവം. മുടിക്ക് കുത്തിപിടിച്ചും കരണം പുകച്ചും മുഷ്ടി ചുരുട്ടി തലയ്‌ക്കും മുതുകിനും തുരുതുരെ ഇടിച്ചുമായിരുന്നു ഇവരുടെ പരാക്രമം. ഇതിന്റെ വീഡിയോയാണ് ആരോ പകർത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. തല്ല് കേസ് പെട്ടെന്ന് വൈറലാവുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇടിയേറ്റ് ഒരാളുടെ തല പൊട്ടി ചോരയൊലിക്കുകയും ചെയ്തു. നിമിഷങ്ങള്‍ മാത്രമുള്ള വീഡിയോയാണ് വൈറലായത്. സ്ത്രീകള്‍ ജോലിക്കും മറ്റുമായി പോകുന്ന സമയത്ത് ലേഡീസിന്റെ സ്പെഷ്യല്‍ ട്രെയിനിലായിരുന്നു അടിപിടി. വാതിലിന് സമീപത്ത് നിന്നാണ് ഒരുകൂട്ടം സ്ത്രീകള്‍ക്ക് നടുവില്‍ രണ്ടുപേർ ഏറ്റുമുട്ടിയത്. ഇതിനിടെ ചിലർ ഇതില്‍ ഇടപെടുന്നതും കാണമായിരുന്നു. ഇരിപ്പിടത്തിനെ ചൊല്ലിയോ വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നാണോ അടിപിടിയെന്ന കാര്യം വ്യക്തമല്ല. പരാതിയൊന്നും ലഭിക്കാത്തനിനാല്‍ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് റെയില്‍വേ പൊലീസ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക