കാമുകനെ ചൊല്ലി തമ്മില്‍ തല്ലുന്ന രണ്ട് സ്കൂള്‍ വിദ്യാർഥിനികളുടെ വീഡിയോയാണ് ഇപ്പോള്‍ നെറ്റിസണ്‍സിന്റെ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്.ബീഹാറിലെ പൂർണിയയിലാണ് സംഭവമെന്ന് ഫ്രീപ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോയില്‍ സർക്കാർ സ്‌കൂളിലെ പെണ്‍കുട്ടികള്‍ പരസ്പരം തലമുടി വലിക്കുകയും ചവിട്ടുകയും ചെയ്യുന്നതാണ് കാണുന്നത്. രണ്ട് പെണ്‍കുട്ടികളുടെയും കാമുകൻ ഒരാള്‍ ആയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
കാമുകനുവേണ്ടിയുള്ള വഴക്കിനെ തുടർന്ന് സ്‌കൂള്‍ യൂണിഫോം ധരിച്ച പെണ്‍കുട്ടികള്‍ തമ്മില്‍ അടിക്കുന്നതും, സംഘർഷം രൂക്ഷമായപ്പോള്‍ പെണ്‍കുട്ടികള്‍ നടുറോഡില്‍ കിടന്ന് അതിക്രൂരമായി പരസ്പരം ഇടിക്കുകയും ചവിട്ടുകയും ചെയ്യുകയാണ്.
റിപ്പോർട്ടുകള്‍ പ്രകാരം, വഴക്കില്‍ ഏർപ്പെട്ടിരുന്ന രണ്ട് പെണ്‍കുട്ടികളുമായും ഒരു ആണ്‍കുട്ടി ഡേറ്റിംഗ് നടത്തുകയും ചാറ്റ് ചെയ്യുകയും ചെയ്തത്രേ. പെണ്‍കുട്ടികള്‍ ഇക്കാര്യം അറിഞ്ഞതിനെ തുടർന്ന് ദിവസങ്ങള്‍ക്ക് മുമ്ബ് ഇവർ തമ്മില്‍ വഴക്കുണ്ടായി. പെണ്‍കുട്ടികള്‍ പരസ്പരം ഭീഷണിപ്പെടുത്തുകയും ആണ്‍കുട്ടിയെ വെറുതെ വിടാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇരുവരും അതിനു തയ്യാറാകാതെ വരുകയും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, രണ്ട് പെണ്‍കുട്ടികളും അവരുടെ സുഹൃത്തുക്കളോടൊപ്പം സ്കൂള്‍ കഴിഞ്ഞതിന് ശേഷം പുറത്ത് റോഡില്‍ തല്ലുകൂടുകയായിരുന്നു. പൊരിഞ്ഞ അടിയില്‍ അങ്ങോട്ടുമിങ്ങോട്ടും അധിക്ഷേപിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തു.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സംഭവം കണ്ടുനിന്ന കാഴ്ചക്കാരൻ തന്നെയാണ് വീഡിയോ പകർത്തി പങ്കുവെച്ചത്. വീഡിയോ റെക്കോർഡ് ചെയ്യുന്നയാള്‍ പെണ്‍കുട്ടികളോട് വഴക്ക് നിർത്താൻ ആവശ്യപ്പെടുന്നത് കേള്‍ക്കാം, എന്നിരുന്നാലും, അവർ അതൊന്നും കേള്‍ക്കാതെ പരസ്പരം അടികൂടുന്നത് തുടരുന്നു. ഒടുവില്‍ മറ്റ് പെണ്‍കുട്ടികള്‍ ഇടപെട്ടതിനെ തുടർന്നാണ് സംഘർഷം നിലച്ചത്.
സംഭവം യഥാർത്ഥത്തില്‍ എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല. വീഡിയോയുടെ ആധികാരികതയ്ക്കും FPJ ഉറപ്പുനല്‍കുന്നില്ല. സംഘർഷത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ക്കെതിരെ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് പോലീസ് നടപടിയോ ഉണ്ടായതായി റിപ്പോർട്ടില്ല. ഏതായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുകഴിഞ്ഞു.

















