ക്ഷേത്രോത്സവത്തിനിടെ എസ്‌ഐയെ സിപിഎം വെളളറട ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവർ മർദിച്ചെന്ന് പരാതി.വെളളറട എസ്‌ഐ അഭിജിത്തിനാണ് മർദനമേറ്റത്. പരാതിയുടെ അടിസ്ഥാനത്തില്‍ ലോക്കല്‍ സെക്രട്ടറി പ്രദീപിനുള്‍പ്പെടെ രണ്ടുപേർക്കെതിരെ കേസെടുത്തു.
ഇന്നലെ രാത്രി 9മണിയോട് കൂടിയാണ് സംഭവം.വെളളറടയില്‍ ചൂണ്ടിക്കല്‍ ക്ഷേത്രോത്സവത്തിലെ ഘോഷയാത്ര ജംഗ്ഷനിലെത്തിയപ്പോള്‍ സിപിഎം വെളളറട ലോക്കല്‍ സെക്രട്ടറിയുള്‍പ്പെടെയുള്ള സംഘം നൃത്തം ചെയ്യുന്നത് ഗതാഗതക്കുരുക്കുണ്ടാക്കി. ഇവിടെ നിന്ന് മാറി നില്‍ക്കാൻ ആവശ്യപ്പെട്ടതോടെ ഇവർ പ്രകോപിതരായി എസ്‌ഐയെ മർദിക്കുകയായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേർ എസ്‌ഐയെ മർദിക്കുകയും പിന്നീട് ചികിത്സ തേടാൻ അനുവദിക്കുകയും ചെയ്തില്ല.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















