കേരള പോലീസില്‍ ഗുണ്ടാ ബന്ധമുള്ളതിന്റെ പേരില്‍ സസ്പെൻഡ് ചെയ്യപ്പെട്ട 14 പേരെയും തിരിച്ചെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിയമസഭാ ചോദ്യത്തിനുള്ള മറുപടിയിലാണ് ഈ കാര്യം വ്യക്തമാക്കിയത്.

1958ലെ കേരള പോലീസ് നിയമത്തിലെ വ്യവസ്ഥകളും ചട്ടങ്ങളും (KPDIP&A) പ്രകാരമാണ് 14പേരെയും സർവീസില്‍ തിരികെ പ്രവേശിപ്പിച്ചത് എന്നും ചൂണ്ടിക്കാട്ടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിജിലൻസ് ഡിവൈഎസ്പി എം.പ്രസാദ്, തിരുവനന്തപുരം റൂറല്‍ ഡിവൈഎസ്പി കെ.ജെ.ജോണ്‍സണ്‍, റെയില്‍വേ പോലീസ് ഇൻസ്‌പെക്ടർ അഭിലാഷ് ഡേവിഡ്, തിരുവനന്തപുരം സിറ്റിയിലെ എസ്‌ഐ കെ.ആർ രതീഷ്, കോട്ടയത്ത് എസ്‌ഐ കെ.കെ.സുരേഷ്, എഎസ്‌ഐ ജയൻ, എസ്‌ഐ അനൂപ് കുമാർ, മലപ്പുറത്തെ എഎസ്‌ഐ രാജേന്ദ്രൻ, തൃശൂർ എസ്സിപിഒ എ.കെ.മനോജ്, എസ്‌ഐ ഗോപകുമാർ , എസ്സിപി.ഒ.സുധീർകുമാർ, എസ്‌എച്ച്‌ഒ എച്ച്‌.എല്‍.സജീഷ്, എസ്സിപിഒ കുമാർ, എസ്സിപിഒ സജി അലക്‌സാണ്ടർ എന്നിവരാണ് നടപടി നേരിട്ട 14 പോലീസ് ഉദ്യോഗസ്ഥർ.

ഗുണ്ടാ ബന്ധമുണ്ടെന്ന ആരോപണത്തില്‍ നടപടി നേരിടുന്ന 18 പോലീസ് ഉദ്യോഗസ്ഥർ നിലവില്‍ സേനയില്‍ ജോലി ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക