പാലാ നഗരസഭയിൽ സ്വതന്ത്ര അംഗം ജിമ്മി ജോസഫിന്റെ സർജിക്കൽ സ്ട്രൈക്ക്. കേരള കോൺഗ്രസിലെ ഉള്‍പ്പോര് വെളിച്ചത്തു കൊണ്ടുവരുന്ന രീതിയിൽ യുഡിഎഫ് പിന്തുണയോടെ നഗരസഭ ചെയർമാൻ എതിരെ ജിമ്മി ജോസഫ് എന്ന അവിശ്വാസ പ്രമേയ നോട്ടീസ് സമർപ്പിച്ചു. കോട്ടയത്തെത്തി വരണാധികാരി കൂടിയായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ ആണ് ജിമ്മിയും യുഡിഎഫിന്റെ 9 കൗൺസിലർമാരും ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരിക്കുന്നത്.
വെട്ടിലായി കേരള കോൺഗ്രസ്:
-->
പാർട്ടിയിലെ ധാരണങ്ങൾക്കനുസരിച്ച് രാജിവെക്കാൻ തയ്യാറല്ല എന്ന യുദ്ധപ്രഖ്യാപനവുമായി നിൽക്കുകയാണ് നഗരസഭാ ചെയർമാൻ ഷാജു തുരത്താൻ. തുരുത്തനെ പുറത്താക്കാൻ യുഡിഎഫിനെ പിന്തുണയ്ക്കേണ്ട ഗതികേടാണ് ഇപ്പോൾ കേരള കോൺഗ്രസിന് ഉണ്ടായിരിക്കുന്നത്. ഇനി അഥവാ അവിശ്വാസം പരാജയപ്പെട്ടാൽ ആറുമാസത്തേക്ക് പുതിയ അവിശ്വാസം കൊണ്ടുവരാൻ സാധിക്കില്ല. അതുകൊണ്ട് തുരുത്തൻ സ്വയം രാജിവെക്കുന്നില്ല എങ്കിൽ യുഡിഎഫിനെ പിന്തുണച്ച് സ്വന്തം പാർട്ടി ചെയർമാനെ പുറത്താക്കേണ്ട അവസ്ഥയാണിപ്പോൾ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് പാലായിൽ നേരിടേണ്ടി വരുന്നത്.
ഒറ്റയ്ക്ക് പുറത്താക്കാനുള്ള ഭൂരിപക്ഷമില്ലാതെ കേരള കോൺഗ്രസ്
സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ബിനു പുളിക്കകണ്ടവും അദ്ദേഹത്തോട്, അദ്ദേഹത്തോട് അനുഭാവം പുലർത്തുന്ന ഷീബ ജിയോയും മാറി നിൽക്കുന്നതോടെ 26 അംഗ നഗരസഭയിൽ ഭരണമുന്നണിക്ക് ഇപ്പോൾ 15 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. എന്നാൽ സിപിഐ അംഗമായ സന്ധ്യ മനോജ് ആറുമാസത്തെ അവധിയിൽ വിദേശത്തു പോയിരിക്കുകയാണ്. ഇതോടെ ഭരണകക്ഷിയുടെ അംഗസംഖ്യ 14 ആയി ചുരുങ്ങും. പാർട്ടിയോട് ഇടഞ്ഞു നിൽക്കുന്ന ചെയർമാൻ ഷാജു തുരുത്തനെ ഒഴിവാക്കിയാൽ ഭരണകക്ഷിക്ക് 13 അംഗങ്ങളുടെ പിന്തുണ മാത്രമേയുള്ളൂ. 14 പേരുടെ പിന്തുണ (ആകെ അംഗസംഖ്യയുടെ പകുതി + ഒന്ന്) ഉണ്ടെങ്കിൽ മാത്രമേ ചെയർമാനെ നീക്കുവാൻ ഭരണമുന്നണിക്ക് കഴിയുകയുള്ളൂ. ഒന്നെങ്കിൽ ആട്ടി പുറത്താക്കിയ പുളിക്കകണ്ടത്തിന്റെ സഹായമോ അല്ലെങ്കിൽ പ്രതിപക്ഷമായ യുഡിഎഫിന്റെ സഹായമോ ഈ എണ്ണത്തിലേക്ക് എത്തുവാൻ കേരള കോൺഗ്രസിനും ഇടതുമുന്നണിക്കും മുമ്പിൽ മാർഗ്ഗമുള്ളൂ.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക