സമരവും ചർച്ചകളുമൊക്കെ നടത്തി ഏറെ പാടുപെട്ടാണു തൊഴിലാളികള്‍ പല കന്പനികളിലും ബോണസ് നേടിയെടുക്കാറുള്ളത്. കിട്ടുന്നതാകട്ടെ തുച്ഛമായ തുകയുമായിരിക്കും.എന്നാല്‍, ചൈനയിലെ ഒരു കമ്ബനി തങ്ങളുടെ തൊഴിലാളികള്‍ക്കു ബോണസ് വിതരണം ചെയ്യുന്നതിന്‍റെ വീഡിയോ കണ്ടാല്‍ മറ്റു തൊഴിലാളികള്‍ക്കു കൊതി തോന്നിപ്പോകും.

വീഡിയോയില്‍ നൂറുകണക്കിനാളുകള്‍ തിങ്ങിനിറഞ്ഞ ഒരു മുറിയില്‍ നീളത്തില്‍ ഇട്ടിരിക്കുന്ന മേശപ്പുറത്ത് പണം കൂട്ടിയിട്ടിരിക്കുന്നതു കാണാം. കമ്ബനി ഉടമ തന്‍റെ തൊഴിലാളികള്‍ക്ക് ബോണസ് നല്‍കാനാണ് ഈവിധം മേശയില്‍ പണം കൂട്ടിയിട്ടിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏകദേശം 95 കോടി രൂപ ഉണ്ടായിരുന്നു! ഇത്രയും വലിയ തുക മേശപ്പുറത്ത് കൊണ്ടിട്ടിട്ട് കമ്ബനി ഉടമ തങ്ങളുടെ തൊഴിലാളികളോടു പറഞ്ഞത് ഇങ്ങനെ: “15 മിനിറ്റിനുള്ളില്‍ നിങ്ങള്‍ക്ക് എണ്ണിയെടുക്കാന്‍ കഴിയുന്ന തുക എണ്ണി എടുക്കാം!’

ഇതോടെ ആവേശത്തോടെ ജീവനക്കാർ പണം എണ്ണിയെടുക്കുന്നു. ഒരു തൊഴിലാളി 15 മിനിറ്റിനുള്ളില്‍ 11,93,519 ലക്ഷം രൂപ എണ്ണിയെടുത്തെന്നു വീഡിയോയില്‍ പറയുന്നു. ഹെനാന്‍ മൈനിംഗ് ക്രയിന്‍ കമ്ബനിയാണ് അസാധാരണമായ രീതിയില്‍ ബോണസ് വിതരണം ചെയ്ത് തങ്ങളുടെ ജീവനക്കാരെ സന്തോഷിപ്പിച്ചത്.

വൈറലായ വീഡിയോക്കു രസകരമായ കമന്‍റുകളും ലഭിച്ചു. “എന്‍റെ കമ്ബനിയും ഇതുപോലെതന്നെ, പക്ഷേ, പണത്തിനു പകരം വര്‍ക്ക് ലോഡാണു തരുന്നതെന്നു മാത്രം’ എന്നായിരുന്നു ഒരാളുടെ കമന്‍റ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക