ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ പൊരുത്തക്കേടുകള്‍ പുറത്തുവരുന്നു.നടനെ ആശുപത്രിയിലെത്തിച്ച സമയത്തിലും മുറിവുകളുടെ എണ്ണത്തിലും പൊരുത്തക്കേടുകളുണ്ടെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍.

ജനുവരി 16ന് പുലർച്ചെ 2.30നാണ് ആക്രമണം നടക്കുന്നത്. എന്നാല്‍ നടനെ ആശുപത്രിയിലെത്തിച്ചത് പുലർച്ചെ 4.10നാണെന്ന് ആശുപത്രി രേഖകള്‍ വ്യക്തമാകുന്നു. ബാന്ദ്രയിലെ ഫ്ലാറ്റില്‍ നിന്ന് ലീലാവതി ആശുപത്രിയിലേക്ക് 10 -15 മിനിറ്റ് യാത്രാ ദൈർഘ്യം മാത്രമാണുള്ളത്. എന്നാല്‍, നടന്‍ ആക്രമണമുണ്ടായി 1 മണിക്കൂറും 45 മിനിറ്റുകള്‍ക്കും ശേഷമാണ് ആശുപത്രിയില്‍ അഡ്മിറ്റാവുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആക്രമണ സമയം പുലർച്ചെ 2:30 ആണെന്നും മെഡിക്കല്‍ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്.ഇതുകൂടാതെ, കൂടെ ഉണ്ടായിരുന്നത് സുഹൃത്തും മാനേജറുമായ അഫ്സാർ സെയ്ദി ആയിരുന്നു എന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള രേഖകളിലുള്ളത്. എന്നാല്‍ എട്ട് വയസുള്ള മകന്‍ തൈമൂറിനൊപ്പം, രക്തത്തില്‍ കുളിച്ച നിലയില്‍, നടന്നാണ് നടൻ ആശുപത്രിക്കുള്ളിലേക്കു വന്നതെന്ന് ആദ്യ മണിക്കൂറുകളില്‍ ചികിത്സിച്ച ഡോക്‌റ്റർ പറയുന്നു.

എന്നാല്‍ റിപ്പോർട്ടുകളില്‍ ഡ്രൈവർ ഇല്ലാത്തതിനാല്‍ മൂത്ത മകന്‍ ഇബ്രാഹിമാണ് ആശുപത്രിയിലെത്തിച്ചത് എന്നായിരുന്നു. നടന്‍ ഒരു കുഞ്ഞിനൊപ്പമായിരുന്നു ഉണ്ടായിരുന്നത് എന്ന് ഓട്ടോ ഡ്രൈവർ ഭജൻ സിംഗ് റാണ വ്യക്തമാക്കുന്നു.

ഫോമില്‍ “ആശുപത്രിയില്‍ കൊണ്ടുവന്നത്” എന്ന ഫീല്‍ഡില്‍ അഫ്സർ സെയ്ദിയുടെ പേരും ബന്ധുവിനെ “സുഹൃത്ത്” എന്നും പരാമർശിച്ചിരുന്നു. കുത്തേറ്റ സംഭവം നടന്ന രാത്രിയില്‍ നടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായുള്ള റിപ്പോർട്ടുകള്‍ വ്യാഴാഴ്ച സെയ്ദി നിഷേധിച്ചു. ജനുവരി 16 ന് പുലർച്ചെ 3:30 ഓടെ സെയ്ഫ് അലി ഖാന്റെ കുടുംബത്തില്‍ നിന്ന് തനിക്ക് ഒരു കോള്‍ ലഭിച്ചതായും നടനെ പ്രവേശിപ്പിച്ചിരിക്കുന്ന ലീലാവതി ആശുപത്രിയിലേക്ക് വരാൻ ആവശ്യപ്പെട്ടതായും സെയ്ദി പറഞ്ഞു.

നടന് 5 മുറിവുകളാണ് ഉണ്ടായിരുന്നതെന്നാണ് മെഡിക്കല്‍ രേഖകളില്‍ പറയുന്നു. റിപ്പോർട്ട് അനുസരിച്ച്‌, സെയ്ഫ് അലി ഖാന്റെ പുറം, ഇടത് കൈത്തണ്ട, കഴുത്തിന്റെ വലതുഭാഗം, വലത് തോള്‍ ഇടതു കൈമുട്ടില് എന്നിവിടങ്ങളിലും മുറിവുണ്ടായിരുന്നു. എന്നാല്‍ 6 മുറിവുകള്‍ ഉണ്ടായിരുന്നതായാണ് ഡോക്‌ടർമാർ പറയുന്നത്.

എന്നാല്‍, റിപ്പോർട്ടുകള്‍ പ്രകാരം, ഡ്രൈവർ ഇല്ലാത്തതിനാല്‍, ആദ്യ ഭാര്യയിലെ മൂത്ത മകന്‍ ഇബ്രാഹിമാണ് സെയ്ഫിനെ ആശുപത്രിയിലെത്തിച്ചത് എന്നും കാണുന്നു. നടന്‍ ഒരു കുഞ്ഞിനൊപ്പമായിരുന്നു ഉണ്ടായിരുന്നത് എന്ന് ഓട്ടോ ഡ്രൈവർ ഭജൻ സിംഗ് റാണ വ്യക്തമാക്കുന്നു. കുട്ടിയാണ് ആശുപത്രിയിലെത്തിച്ചതെങ്കില്‍ ഓട്ടോ റിക്ഷയില്‍ വന്നതിനു ന്യായീകരണമുണ്ട്. എന്നാല്‍, വീട്ടില്‍ ഒന്നിലധികം കാറുകളുള്ളപ്പോള്‍ സെയ്ഫിനെ 23 വയസുള്ള മൂത്ത മകൻ ഓട്ടോ റിക്ഷയില്‍ കൊണ്ടു വന്നു പറയുന്നതില്‍ വൈരുദ്ധ്യവും കാണാം.

ഫോമില്‍ “ആശുപത്രിയില്‍ കൊണ്ടുവന്നത്” എന്ന ഫീല്‍ഡില്‍ അഫ്സർ സെയ്ദിയുടെ പേരും ബന്ധുവിനെ “സുഹൃത്ത്” എന്നും പരാമർശിച്ചിരുന്നു. കുത്തേറ്റ സംഭവം നടന്ന രാത്രിയില്‍ നടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായുള്ള റിപ്പോർട്ടുകള്‍ വ്യാഴാഴ്ച സെയ്ദി നിഷേധിച്ചതോടെ ഇതിലും ദുരൂഹതയായി. ജനുവരി 16 ന് പുലർച്ചെ 3:30 ഓടെ സെയ്ഫ് അലി ഖാന്‍റെ കുടുംബത്തില്‍ നിന്ന് തനിക്ക് ഒരു കോള്‍ ലഭിച്ചതായും നടനെ പ്രവേശിപ്പിച്ചിരിക്കുന്ന ലീലാവതി ആശുപത്രിയിലേക്ക് വരാൻ ആവശ്യപ്പെട്ടതായും സെയ്ദി പറഞ്ഞു.

നടന് 5 മുറിവുകളാണ് ഉണ്ടായിരുന്നതെന്നാണ് മെഡിക്കല്‍ രേഖകളില്‍ പറയുന്നു. റിപ്പോർട്ട് അനുസരിച്ച്‌, സെയ്ഫ് അലി ഖാന്‍റെ പുറം, ഇടത് കൈത്തണ്ട, കഴുത്തിന്‍റെ വലതുഭാഗം, വലത് തോള്‍, ഇടതു കൈമുട്ട് എന്നിവിടങ്ങളിലായിരുന്നു മുറിവ്. എന്നാല്‍, ഈ അഞ്ച് മുറിവല്ല, ഡോക്റ്റമാരുടെ റിപ്പോർട്ട് പ്രകാരം സെയ്ഫിന്‍റെ ശരീരത്തില്‍ ആറായിരുന്നു മുറിവുകള്‍. മുറിവുണ്ടായിരുന്നു. എന്നാല്‍ 6 മുറിവുകള്‍ ഉണ്ടായിരുന്നതായാണ് ഡോക്‌ടർമാർ വാക്കാല്‍ പറഞ്ഞിരുന്നത്.

അതേസമയം, നടൻ പൊലീസിനു നല്‍കിയ മൊഴിയുടെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. മക്കളുടെ മുറിയില്‍ എത്തിയ അക്രമിയെ താൻ തടഞ്ഞ് മുറുകെ പിടിച്ചെന്നാണ് നടന്‍റെ മൊഴി. കൈ അയഞ്ഞപ്പോള്‍ അക്രമി പിൻവശത്ത് തുടരെ കുത്തി. അക്രമി ഒരു കോടി രൂപ ആവശ്യപ്പെട്ടതായി നഴ്സ് ഏലിയാമ്മ ഫിലിപ്പ് തന്നോട് പറഞ്ഞെന്നും നടന്‍റെ മൊഴിയിലുണ്ട്.

നടൻ ആക്രമിക്കപ്പെട്ടപ്പോള്‍ ഭാര്യ കരീന കപൂർ വീട്ടില്‍ ഇല്ലായിരുന്നു എന്ന ആദ്യ വിവരവും പിന്നീട് തെറ്റാണെന്നു തെളിഞ്ഞു. താൻ വീട്ടില്‍ തന്നെയുണ്ടായിരുന്നു എന്നു കരീന തന്നെ വെളിപ്പെടുത്തിയിരുന്നു. ആക്രമണത്തിന്‍റെ ഷോക്കില്‍ തനിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നാണ് കരീനയുടെ വാദം.

എന്നാല്‍, എട്ട് വയസുള്ള മകനെ കൂട്ടി കരീന ഭർത്താവിനെ ആശുപത്രിയിലേക്കയച്ചു എന്നു പറയുന്നതിലും അവിശ്വസനീയതയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക