ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ഗണ്‍മാനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കാളികാവ് സ്വദേശി ഉമ്മറിനെയാണ് വണ്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം വണ്ടൂർ അസംബ്ലി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർഥി എ.പി. അനില്‍കുമാറിൻ്റെ പ്രചാരണത്തിന് പോകുന്നതിനിടെയാണ് സംഭവം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗതാഗത കുരുക്കില്‍പ്പെട്ടപ്പോള്‍ എംപിയുടെ കാർ ഡ്രൈവർ ഹോണടിച്ചതില്‍ പ്രകോപിതരായ സംഘമാണ് കയ്യേറ്റത്തിന് ശ്രമിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക