ഫേസ് ക്രീം എടുത്തുമാറ്റിയെന്നാരോപിച്ച് അമ്മയെ കമ്പിപ്പാര കൊണ്ട് ക്രൂരമായി മർദ്ദിച്ച മകള്‍ പോലീസ് പിടിയില്‍. എറണാകുളം പനങ്ങാട് സ്വദേശിനിയായ നിവിയയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മർദ്ദനത്തില്‍ അമ്മയുടെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്.കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഫേസ് ക്രീം മാറ്റിവെച്ചതിനെ ചൊല്ലി അമ്മയും മകളും തമ്മില്‍ തർക്കമുണ്ടായി. ഇതില്‍ പ്രകോപിതയായ നിവിയ കമ്പിപ്പാര ഉപയോഗിച്ച് അമ്മയെ ആക്രമിക്കുകയായിരുന്നു. പിടിയിലായ നിവിയ മുൻപും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















