അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാനറോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു. സഞ്ചാരികള്‍ റിവേഴ്‌സെടുത്ത് മാറിയതിനാല്‍ അപകടം സംഭവിച്ചില്ല. മലക്കപ്പാറ റോഡില്‍ പുളിയിലപ്പാറക്കും വാച്ചുമരത്തിനുമിടയില്‍ ചൂഴിമേടില്‍ വെള്ളി വൈകീട്ട് 4.30ഓടെയായിരുന്നു സംഭവം.
ആന മദപ്പാടിലാണെന്ന് വനംവകുപ്പ് അറിയിച്ചു. മദപ്പാട് സമയങ്ങളില്‍ ആനയെ വാഴച്ചാല്‍- ആനക്കയം ഭാഗങ്ങളിലാണ് കാണാറ്. ഈ ഭാഗങ്ങളിലൂടെ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
മഞ്ഞ കൊമ്പന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വാച്ചുമരം ഉന്നതിയിലെ ഊരുമൂപ്പന്റെ ഭാര്യയെയും അതിരപ്പിള്ളി കണ്ണംകുഴി ഭാഗത്ത് കുട്ടിയെ കൊലപ്പെടുത്തിയതും മദപ്പാട് കാലത്തായിരുന്നു. മദപ്പാട് കഴിഞ്ഞാല്‍ വെറ്റിലപ്പാറ എണ്ണപ്പന തോട്ടത്തിലാണ് മഞ്ഞകൊമ്പന്‍ തമ്പടിക്കുന്നത്. വാഹനങ്ങള്‍ തടഞ്ഞിടുന്നതാണ് മഞ്ഞകൊമ്പന്റെ വിനോദം.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















