ദില്ലിയിലെ പ്രേം നഗർ പ്രദേശത്ത് ആറ് വയസുള്ള ആണ്‍കുട്ടിയെ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായ കടിച്ച്‌ പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ കുട്ടിക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും വൈറലായി. വീഡിയോയില്‍, ഒരു പിറ്റ്ബുള്‍ ആറ് വയസുകാരന്‍റെ നേരെ പാഞ്ഞടുക്കുന്നതും കുട്ടി ഓടാന്‍ ശ്രമിക്കുന്നതും കാണാം. വീഡിയോ വൈറലായതിന് പിന്നാലെ ഇത്തരം അക്രമണകാരികളായ നായ്ക്കളെ വള‍ർത്തുന്ന ഉടമകള്‍ക്കെതിരെ നടപടി വേണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് കുട്ടി വീടിന് പുറത്ത് കളിച്ച്‌ കൊണ്ടിരുന്നപ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. വിനയ് എൻക്ലേവിലെ തന്‍റെ വീടിന് പുറത്ത് കളിച്ചുകൊണ്ടിക്കുകയായിരുന്നു കുട്ടി. പെട്ടെന്ന് അയല്‍വാസിയുടെ വീട്ടിലെ വളർത്തുനായയായ പിറ്റ്ബുള്‍ റോഡിലേക്ക് ഓടിവരികയും ഒരു പ്രകോപനവും കൂടാതെ കുട്ടിയെ അക്രമിക്കുകയുമായിരുന്നു. പിറ്റ്ബുള്ളിന്‍റെ ആക്രമണത്തില്‍ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. അവന്‍റെ വലതു ചെവി നായ കടിച്ചുമുറിച്ചെന്നും പോലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശ്രമകരമായ രക്ഷപ്പെടുത്തല്‍: നായ കുട്ടിയുടെ ചെവിയില്‍ കടിച്ച്‌ പിടിച്ച്‌ നിലത്തുകൂടി വലിച്ചിഴച്ചു. കുട്ടിയെ നിലവിളികേട്ട് ഒരു സ്ത്രീ ഓടിവന്ന് നായയില്‍ നിന്നും കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇതിനിടെ മറ്റൊരാളും സഹായത്തിനെത്തി. ഇയാള്‍ കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയപ്പോള്‍ സ്ത്രീ നായയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. അയല്‍ക്കാരുടെ സഹായത്തോടെ മാതാപിതാക്കള്‍ കുട്ടിയെ രോഹിണിയിലെ ബിഎസ്‌എ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിയെ പിന്നീട് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി ഇപ്പോള്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നായയുടെ ഉടമയായ രാജേഷ് പാലിനെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക