പാലായില്‍ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവം റാഗിങ്ങിന്റെ പരിധിയില്‍ വരുമെന്ന് പൊലീസ് റിപ്പോർട്ട്.റിപ്പോർട്ട് സിഐ ജുവനൈല്‍ ജസ്റ്റിസ് ബോർഡിനും സിഡബ്ല്യുസിക്കും കൈമാറി.
അതിനിടെ വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും ഇടപെട്ടു. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നല്‍കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടർക്ക് (അക്കാദമിക്) നിർദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.കോട്ടയം പാലായില്‍ ഒമ്ബതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികള്‍ ചേർന്ന് റാഗ് ചെയ്യുകയും വിവസ്ത്രനാക്കി മർദിക്കുകയും ചെയ്തതായാണ് പിതാവിന്റെ പരാതി.
കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും വീഡിയോ പകർത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. പാലാ സെൻറ് തോമസ് സ്കൂളിലെ ഏഴ് വിദ്യാർത്ഥികള്‍ ചേർന്നാണ് വിദ്യാർത്ഥിയെ ഉപദ്രവിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. കൂട്ടുകാർ ചേർന്ന് വിദ്യാർത്ഥിയെ ബലമായി പിടിച്ച് വിവസ്ത്രനാക്കുകയും തുടർന്ന് വീഡിയോ എടുക്കുകയുമായയിരുന്നു. ഒന്നിലധികം തവണ ഇത് ആവർത്തിച്ചതായും പരാതിയില്‍ സൂചിപ്പിക്കുന്നു.
കുട്ടിയുടെ നഗ്‌നത കലർന്ന ദൃശ്യങ്ങള്‍ ഇൻസ്റ്റഗ്രാമില്‍ പ്രചരിപ്പിച്ചു എന്നാണ് പിതാവ് പാലാ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇന്നലെ രാത്രിയിലാണ് പിതാവ് പരാതി നല്‍കിയത്.

















