സ്കൂള്‍ പ്രവേശനോത്സവത്തിനിടെ കുട്ടികള്‍ക്ക് മിഠായി എറിഞ്ഞു നല്‍കിയ വി. മുരളീധരൻ എംഎല്‍എയുടെ നടപടിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച്‌ വി.ശിവൻകുട്ടി. ഇത് തികച്ചും ഹീനമായ പ്രവൃത്തിയാണെന്നും കൊച്ചു കുഞ്ഞുങ്ങളോട് ഇത്തരത്തില്‍ പെരുമാറാൻ ബിജെപിക്കേ കഴിയൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരത്ത് അംബേദ്കർ മെമ്മോറിയല്‍ സ്കൂളില്‍ നടന്ന ചടങ്ങിലാണ് വിവാദ സംഭവം ഉണ്ടായത്. കുട്ടികളുടെ കൈകളില്‍ മിഠായി കൊടുക്കുന്നതിന് പകരം മേശപ്പുറത്തേക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു എംഎല്‍എ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ നടപടിയെ വിമർശിച്ച്‌ വി. ശിവൻകുട്ടി രംഗത്തെത്തിയത്.പൊതുപ്രവർത്തകർ പുലർത്തേണ്ട മാന്യത കുട്ടികളോട് കാട്ടിയില്ലെന്ന രീതിയില്‍ വലിയ വിമർശനമാണ് ഈ സംഭവത്തില്‍ ബിജെപിക്കെതിരെ ഉയരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക