വീട്ടില്‍ നിന്ന് പണവും മറ്റും മോഷണം പോയെന്ന വീട്ടമ്മയുടെ പരാതിയില്‍ കുടുങ്ങിയത് സ്വന്തം മകൻ തന്നെ.കീഴ്മാട് മേപ്പറന്പത്ത് ആസിഫ്(19) ആണ് സ്വന്തം സുഹൃത്തുമൊത്തു വീട്ടില്‍ മോഷണം നടത്തിയതിന് പിടിയിലായത്. ഇയാളുടെ സുഹൃത്ത് ഐരാപുരം സ്വദേശി എല്‍ദോ കെ. വർഗീസും അറസ്റ്റിലായി.
അമ്മയുമൊത്ത് കഴിഞ്ഞ ദിവസം പെരുമ്ബാവൂർ പോലീസ് സ്റ്റേഷനിലെത്തില്‍ പരാതിയുമായി എത്തിയതും ആസിഫായിരുന്നു. വെങ്ങോലയിലെ വീടിന്‍റെ പിൻഭാഗത്തെ വാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന 31,000 രൂപയും, കാറില്‍ ഉപയോഗിക്കുന്ന സ്പീക്കറും ആംപ്ലിഫയറും കവർന്നെന്നായിരുന്നു പരാതി.
അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. തുടർന്ന് ഇൻസ്പെക്ടർ ടി.എം. സൂഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി ശാസ്ത്രീയമായി അന്വേഷണം ആരംഭിച്ചു. നിരവധി സിസി ടിവികള്‍ പരിശോധിച്ചു. ചോദ്യം ചെയ്തു.
ഒടുവില്‍ പരാതി നല്‍കാനെത്തിയ മകനും സുഹൃത്തും ചേർന്നാണ് മോഷണം നടത്തിയതെന്ന് ഇവർ സമ്മതിക്കുകയായിരുന്നു. പിറന്നാള്‍ ആഘോഷം അടിപൊളിയാക്കാനാണ് സ്വന്തം വീട്ടില്‍ നിന്നും പണവും സ്പീക്കറും ആംപ്ലിഫയറും മറ്റും മോഷ്ടിച്ചതെന്ന് ആസിഫ് പറഞ്ഞു.
എസ്‌ഐമാരായ റിൻസ് എം. തോമസ്, പി.എം. റാസിഖ്, അരുണ്‍ , സിപിഒ ജിൻസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായ മറ്റുള്ളവർ.

















