എറണാകുളം പെരുമ്പാവൂരില്‍ വീട്ടില്‍ കവർച്ചയ്ക്കായി കയറിയ പ്രതി യുവതിക്കുനേരെ ലൈംഗികാതിക്രമശ്രമം നടത്തിയതായി പരാതി.സംഭവത്തില്‍ പെരുമ്പാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. തൊട്ടടുത്ത വീട്ടില്‍ പോയി മടങ്ങിയെത്തിയ യുവതി വീട്ടിലേക്ക് കയറുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് എഫ്‌ഐആറില്‍ പറയുന്നു.

ഇതിനുമുമ്പ് കവർച്ചാശ്രമം നടത്തിയ പ്രതി വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങി ഒളിച്ചിരിക്കുകയായിരുന്നു. യുവതി വീട്ടിനുള്ളില്‍ പ്രവേശിച്ചതോടെ പുറത്തുനിന്ന് വീണ്ടും അകത്ത് കയറിയ പ്രതി വാതില്‍ കുറ്റിയിട്ട് ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചതായാണ് പരാതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണെന്നും പ്രതിയെ ഉടൻ പിടികൂടാൻ നടപടികള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക