മുംബൈ: ശനിയാഴ്ച മാൽവാനിയിലെ മദ്രസയിൽ 10 വയസ്സുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പോലീസ് സംശയിക്കുന്നത് എങ്കിലും കുടുംബം ഇതിൽ ദുരൂഹത ഉണ്ടെന്ന് പറഞ്ഞു.ശനിയാഴ്ച്ച വൈകിട്ട് 5.30ഓടെ യാണ് മദ്രസയിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കുളിമുറിക്ക് സമീപം ഷർട്ട് സീലിംഗ് ഹുക്കിൽ തൂങ്ങിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

മാതാപിതാക്കൾ തമ്മിലുള്ള അടിക്കടിയുള്ള തർക്കങ്ങൾ ആൺകുട്ടിയെ സ്വാധീനിച്ചിട്ടുണ്ടാകാം, ഇത് അസ്വസ്ഥതയിലേക്ക് നയിച്ചേക്കാമെന്ന് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു.എന്നാൽ സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയില്ല, അതേ ദിവസം തന്നെ അപകടമരണമായി രജിസ്റ്റർ ചെയ്ത പോലീസ് മറ്റ് സാധ്യതകൾ തള്ളിക്കളഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ മരിച്ച കുട്ടിയുടെ അമ്മാവാൻ പറയുന്നത് “ഇതിൽ ദുരൂഹത ഉണ്ടെന്നും കൂടുതൽ അന്വേഷണം നടത്തണമെന്നുമാണ്. ഇത്രയും ചെറിയ കുട്ടിക്ക് ഇത്‌ ചെയ്യാൻ സാധിക്കുമോ, കൃത്യമായി അന്വേഷിച്ചാൽ കാര്യങ്ങൾ പുറത്ത് വരും”അമ്മാവൻ ആയ ഇൻഫൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക