പഴശിരാജ കോളേജിലെ പൊളിറ്റിക്കല്‍ സയൻസ് വിഭാഗം അധ്യാപകനെതിരെ രണ്ടു മാസത്തിനിടെ കോളേജിന് ലഭിച്ചത് 26 പരാതികള്‍. ഇതേത്തുടർന്ന് അധ്യാപകനെ സസ്പെൻഡ് ചെയ്തു. പഴശിരാജ കോളേജിലെ പൊളിറ്റിക്കല്‍ സയൻസ് വിഭാഗം അധ്യാപകൻ കെ. ജോബിഷ് ജോസഫിനെയാണ് അന്വേഷണ വിധേയമായി സസ്പെൻ‍ഡ് ചെയ്തത്. വിദ്യാർഥികളുടെയും സഹപ്രവർത്തകരുടെയും പരാതിയിലാണ് നടപടി.

പ്രാഥമിക അന്വേഷണത്തില്‍ അധ്യാപകൻ കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നു. കോളേജ് എൻക്വയറി കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ കണ്ടെത്തലുകളാണ് അധ്യാപകനെതിരെയുള്ളത്. വിദ്യാർഥികളോടും അധ്യാപകരോടും അപമര്യാദയായി പെരുമാറല്‍, ഭീഷണിപ്പെടുത്തല്‍, മേലധികാരികളെ ധിക്കരിക്കല്‍, കോളേജിന്റെ അക്കാദമിക് അന്തരീക്ഷം തകർക്കല്‍, സമൂഹമാധ്യമത്തിലൂടെ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തല്‍ തുടങ്ങി നിരവധി പ്രവർത്തനങ്ങള്‍ ജോബിഷിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടാതെ സഹപ്രവർത്തകരെ മർദിച്ചതിനും അധ്യാപികയെ വാഹനം ഇടിച്ച്‌ കൊല്ലാൻ ശ്രമിച്ചതിനുമുള്‍പ്പെടെ ഒട്ടേറെ കേസുകളും ഇയാള്‍ക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്കൂള്‍ കുട്ടികള്‍ക്ക് നേരെ അതിക്രമം കാണിച്ചതിനാല്‍ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്താനുള്ള നീക്കത്തിലാണ് പൊലീസ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക