സെൽഷ്യസ് ആയി കുറഞ്ഞു:മുംബൈ:ഏകദേശം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ദിനമായിരുന്നു കഴിഞ്ഞ ദിവസം മുംബൈയിൽ റിപ്പോർട്ട് ചെയ്തത്.സാന്താക്രൂസിൽ 13.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി, ഇത് സീസണിലെ ഇതുവരെയുള്ള ഏറ്റവും താഴ്ന്ന താപനിലയാണ്. ഇത് സാധാരണയേക്കാൾ 5.6 ഡിഗ്രി കുറവാണ്.വെറും മൂന്ന് ദിവസത്തിനുള്ളിൽ താപനില 11 ഡിഗ്രിയിലധികം കുറഞ്ഞു.അതേസമയം കൊളാബ ഒബ്സർവേറ്ററിയിൽ 19.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.വെള്ളിയാഴ്ച വരെ നഗരത്തിൽ 20 ഡിഗ്രി സെൽഷ്യസിൽ താഴെ തുടരാൻ സാധ്യതയുണ്ടെന്നാണ് ഐ എം ഡി പ്രവചനം.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക















