ഇന്ത്യൻ ബാഡ്മിന്റണ്‍ താരവും ഒളിമ്ബ്യനുമായ പിവി സിന്ധു വിവാഹിതയാകുന്നതായി റിപ്പോർട്ട്. ഈ മാസം 22ന് രാജസ്ഥാനിലെ ഉദയ്പൂരിലാകും മാംഗല്യമെന്നാണ് സൂചന.

20ന് ചടങ്ങുകള്‍ ആരംഭിക്കുമെന്ന് കുടുംബം വ്യക്തമാക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ടു ഒളിമ്ബിക്സ് മെഡല്‍ ജേതാവായ സിന്ധു ഹൈദരാബാദുകാരനായ വെങ്കട ദത്താ സായ് എന്ന ബിസിനസുകാരനെയാണ് ജീവിത പങ്കാളിയാക്കുന്നത്. പോസിഡെക്സ് ടെക്നോളജീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് സായി.

രണ്ടുവർഷം നീണ്ടുനിന്ന കിരീട വറുതി അവസാനിപ്പിച്ച്‌ സയിദ് മോദി ഓപ്പണ്‍ കിരീടം കഴിഞ്ഞ ദിവസമാണ് സിന്ധു നേടിയത്. ഇനി ജനുവരിയിലാകും താരം കോർട്ടിലേക്ക് മടങ്ങിയെത്തുകയെന്നാണ് സൂചന. ഡിസംബർ 24ന് ഹൈദരാബാദില്‍ സുഹൃത്തുക്കള്‍ക്കായി വിവാഹ റിസപ്ഷൻ ഒരുക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക