ഒരു പ്രായം കഴി‍ഞ്ഞാല്‍ വിവാഹം കഴിക്കാതെ ഇവിടെ ജീവിക്കാനാവില്ല. അത്രയധികം സമ്മർദ്ദം നാട്ടുകാരും വീട്ടുകാരും ഒക്കെക്കൂടി തലയില്‍ വച്ചുതരും.എന്തായാലും, ആ വിവാഹത്തിനുള്ള നിർബന്ധത്തിന് തടയിടാൻ ഒരു യുവതി സ്വീകരിച്ച മാർഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹം കഴിക്കാൻ കുടുംബം നിരന്തരം സമ്മർദ്ദം ചെലുത്തിയതോടെ, അതിനെ പ്രതിരോധിക്കാൻ തല മൊട്ടയടിക്കുകയായിരുന്നു യുവതി.

തനിക്ക് തന്റെ മുടി ഏറെ പ്രിയപ്പെട്ടതായിരുന്നു എന്ന് യുവതി പറയുന്നു. എന്നാല്‍ വിവാഹത്തിനായി വീട്ടുകാർ നല്‍കുന്ന സമ്മർദ്ദം സഹിക്കാനാവാതെ വന്നപ്പോഴാണ് ഇങ്ങനെയൊരു കടുത്ത തീരുമാനമെടുത്തത്. സാമൂഹികമായി നോക്കുമ്പോള്‍ ‘പെണ്ണ്’ എന്നാല്‍ മുടി വേണം എന്നാണല്ലോ കാഴ്ച്ചപ്പാട്. അതിനോടുള്ള പ്രതിഷേധമായിട്ടാണത്രെ യുവതി തനിക്ക് ഏറെ പ്രിയപ്പെട്ട മുടി മുറിച്ചുകളഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്റെ പുതിയ രൂപം കണ്ട് ആളുകള്‍ തുറിച്ച്‌ നോക്കുന്നതിനെയും യുവതി ചോദ്യം ചെയ്യുന്നുണ്ട്. പുരുഷന്മാർ ഇത്തരം മാറ്റം വരുത്തുമ്പോള്‍ ഉണ്ടാകാത്ത എന്ത് പ്രശ്നമാണ് താൻ തല മൊട്ടയടിച്ചപ്പോള്‍ ഉണ്ടായത് എന്നാണ് യുവതി ചോദിക്കുന്നത്. ആരുടെയും സഹതാപം പിടിച്ചുപറ്റാനല്ല താൻ ഇത് ചെയ്തത്. ഇതുപോലെ സമ്മർദ്ദം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് സ്വന്തം ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാൻ ധൈര്യം നല്‍കുകയാണ് തന്റെ ലക്ഷ്യമെന്നാണ് യുവതി പറയുന്നത്. ‘ഒരിക്കല്‍ ജീവിതം കൈവിട്ടുപോയാല്‍ പിന്നെ ആരും നിങ്ങളെ അന്വേഷിച്ചു വരില്ല. അതുകൊണ്ട് മുന്നോട്ട് പോവുക, അതിനായി എന്ത് ചെയ്യേണ്ടി വന്നാലും അത് ചെയ്യുക’ എന്നും യുവതി പറയുന്നു.

വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി. ‘സ്ത്രീകള്‍ തങ്ങള്‍ക്കായി നിലകൊള്ളുന്നത് കാണുന്നത് സന്തോഷകരമാണ്, കരുത്തോടെയിരിക്കൂ’ എന്ന് ഒരാള്‍ കുറിച്ചു. ‘നിങ്ങളുടെ ധൈര്യത്തില്‍ അഭിമാനം തോന്നുന്നു, നമ്മുടെ സ്വാതന്ത്ര്യം മുടിയേക്കാള്‍ വിലപ്പെട്ടതാണ്’ എന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. അതേസമയം വിവാഹം കഴിക്കാൻ സ്ത്രീകള്‍ക്ക് മേലെയുണ്ടാകുന്ന സമ്മർദ്ദം ഇല്ലാതെയാകണമെന്നും ആളുകള്‍ കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക