നാടൻ പടക്കങ്ങളുമായി സ്കൂട്ടറില്‍ പോകുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആന്ധ്രപ്രദേശിലെ ഇലരു ജില്ലയിലാണ് സംഭവം.

സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന മറ്റൊരാള്‍ ഉള്‍പ്പടെ അഞ്ച് പേർക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാഹനം കുഴിയില്‍ വീണപ്പോള്‍ പടക്കങ്ങള്‍ പൊട്ടുകയായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സുധാകർ എന്നയാളാണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. തബേലു സായി, സുവർണ്ണ ശശി, കെ.ശ്രീനവാസ റാവു, എസ്.കെ ഖാദർ, സുരേഷ്, സതീഷ് എന്നിവർക്കാണ് പൊള്ളലേറ്റത്.

പൊട്ടിത്തെറി ഉണ്ടായ ഉടൻ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ എലരു സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഗ്രാമപ്രദേശങ്ങളില്‍ കൈ കൊണ്ട് നിർമിച്ച ഗുണ്ട് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ദീപാവലി ആഘോഷത്തിനായി കൊണ്ടു പോയ പടക്കമാണ് പൊട്ടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക