പബ്ബില്‍ നിയമവിരുദ്ധ രീതിയില്‍ പാർട്ടി നടത്തിയ 140 പേർ അറസ്റ്റില്‍. നഗ്നനൃത്തം അടക്കമുള്ള നിയവിരുദ്ധപ്രവർത്തനങ്ങളായിരുന്നു പബ്ബില്‍ നടന്നത്.

അറസ്റ്റിലായവരില്‍ 40 പേർ സ്ത്രീകളാണ്. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സ് ഏരിയയിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് പാർട്ടി നടന്നത്. രാത്രിയോടെ തന്നെ പാർട്ടിയില്‍ പങ്കെടുത്ത എല്ലാവരെയും പൊലീസ് പിടികൂടിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നിശാപാർട്ടിക്കെത്തിയ 100 പുരുഷന്മാരെയും 40 സ്ത്രീകളെയും കസ്റ്റഡിയിലെടുക്കുകയും പരിപാടി നടന്ന പബ്ബ് പൂട്ടിച്ചതായും എസിപി വെങ്കട്ട് രമണ അറിയിച്ചു. പബ്ബിന്റെ ഉടമ, ബൗണ്ടർമാർ, ഡിജെ ഓപ്പറേറ്റർമാർ, കാഷ്യർ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. പബ്ബിലേക്ക് പുരുഷന്മാരെ ആകർഷിക്കാനായാണ് സ്ത്രീകളുടെ നഗ്നനൃത്തം സംഘടിപ്പിച്ചിരുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച സ്ത്രീകളെയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക