ആരും കാണാതെ പാത്തും പതുങ്ങിയും കാമുകിയെ കാണാനെത്തുന്ന കാമുകന്മാരെ നമ്മള്‍ സിനിമകളില്‍ ധാരാളം കണ്ടിട്ടുണ്ട്.
വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണില്‍ പെടാതെ അവരെ ഒളിപ്പിക്കുന്ന കാമുകിമാരെയും നമ്മള്‍ കണ്ടിട്ടുണ്ട്. ഇതെല്ലം സിനിമകളില്‍ കണ്ട് ആസ്വദിക്കാറുണ്ടെങ്കിലും ജീവിതത്തില്‍ യാഥാർഥ്യമായാല്‍ എന്തായിരിക്കും അവസ്ഥ. അത്തരത്തില്‍ ഒഡീഷയില്‍ നിന്നുള്ള ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
തന്റെ കാമുകിയെ കാണാൻ അവളുടെ വീട്ടിലെത്തിയതാണ് യുവാവ്. ഇരുവരും മുറിയിലിരിക്കുമ്ബോള്‍ സംശയം തോന്നിയ വീട്ടുകാർ ഇവിടേക്ക് എത്തി. വീട്ടുകാർ എത്തുന്നതിന് മുൻപേ പെണ്‍കുട്ടി കാമുകനെ സമീപത്തിരുന്ന ഇരുമ്ബ് പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചു.
വീട്ടുകാർ എത്തി പെണ്‍കുട്ടിയുടെ മുറി മുഴുവൻ പരിശോധിച്ച ശേഷമാണ് ഇരുമ്ബ് പെട്ടി കാണുന്നത്. സംശയം തോന്നിയ കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയോട് പെട്ടി തുറക്കാൻ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് എതിർക്കുന്ന പെണ്‍കുട്ടിയെ വീഡിയോയില്‍ കാണാം. ഒടുവില്‍ മറ്റു മാർഗങ്ങളില്ലാതെ പെട്ടി തുറക്കുമ്ബോള്‍ കാമുകൻ പരിഭ്രാന്തനായി വിയർത്തുകുളിച്ച് പെട്ടിയില്‍ നിന്നും പുറത്തുവരുന്നു. സംഭവത്തിന്റെ വീഡിയോ പകർത്തരുതെന്നും പെണ്‍കുട്ടി കുടുംബാംഗങ്ങളോട് ആവശ്യപ്പെടുന്നുണ്ട്.
വീട്ടുകാർ രോഷത്തോടെ കാമുകനെ ആക്രമിക്കാൻ ശ്രമിക്കുമ്ബോള്‍ പെണ്‍കുട്ടി അവർക്കുമുന്നില്‍ പ്രതിരോധം തീർത്തുനില്‍ക്കുന്നുണ്ട്. തങ്ങള്‍ വിവാഹിതരാണെന്ന് അവള്‍ ഒഡിയ ഭാഷയില്‍ പറയുന്നത് കേള്‍ക്കാൻ സാധിക്കും. വീട്ടുകാരില്‍ നിന്നും രക്ഷപ്പെടാൻ കാമുകനെ ഇരുമ്ബ് പെട്ടിക്കകത്ത് ഒളിപ്പിച്ച പെണ്‍കുട്ടിയുടെ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.

















