മലാഡില്‍ 34 കാരനെ മർദ്ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒമ്ബത് പേർ അറസ്റ്റില്‍. മുംബൈയിലെ ദിൻദോഷി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഒക്ടോബർ 22 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

മഹാരാഷ്ട്ര നവനിർമ സേന (എംഎൻഎസ്) അംഗമായ ആകാശ് മെയിനെയാണ് മർദ്ദിച്ച്‌ കൊലപ്പെടുത്തിയത്. മുംബൈയിലെ ഗോരെഗാവ് പ്രദേശത്ത് ഓവർടേക്കിംഗിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് ക്രൂരമർദ്ദനമുണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശനിയാഴ്ചയാണ് കൊലപാതകം നടന്നത്. പരിക്കേറ്റ ഉടനെ ആകാശിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൻ്റെ ദ്യശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ പ്രചരിക്കുന്നുണ്ട്. വീട്ടുകാരുടെ മുന്നില്‍വെച്ച്‌ യുവാവിനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. മകനെ രക്ഷിക്കുന്നതിനായി അമ്മ മകന്റെ മുകളില്‍ കിടക്കുന്നതും വീഡിയോയില്‍ കാണാം. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന്റെ അച്ഛൻ്റെ ഇടതുകണ്ണിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക