നിയമസഭയ്ക്കുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷം വാക്ക് ഔട്ട് നടത്തിയ നേരത്ത് പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിയും, പാർലമെന്ററി കാര്യമന്ത്രിയും നടത്തിയ പരാമർശങ്ങളാണ് പ്രതിപക്ഷ നേതാവിനെ പ്രകോപിപ്പിച്ചത്. സഭാ രേഖകളിൽ നിന്ന് അപകീർത്തികരമായ പരാമർശങ്ങൾ നീക്കം ചെയ്യാത്ത സ്പീക്കറുടെ നിലപാടിനെയും പ്രതിപക്ഷ നേതാവ് കടന്നാക്രമിച്ചു.

താൻ നിലവാരമില്ലാത്തവനാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞതിന് ചൂണ്ടിക്കാട്ടിയാണ് സതീശൻ പ്രസംഗം ആരംഭിച്ചത്. അങ്ങ് എന്നെക്കുറിച്ച് നല്ലതെന്തെങ്കിലും പറയുമോ എന്നായിരുന്നു ഞാൻ ഭയപ്പെട്ടത്. ഞാനെന്നും പ്രാർത്ഥിക്കുന്ന ആളാണ് പ്രാർത്ഥിക്കുമ്പോൾ ദൈവത്തോട് പറയുന്ന ഒരു കാര്യം മുഖ്യമന്ത്രിയെ പോലെ ഒരു അഴിമതിക്കാരനും നിലവാരമില്ലാത്തവനും ആകരുതെന്നാണ് എന്ന് പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാർലമെന്ററി കാര്യമന്ത്രി എല്ലാവരെയും കൂട്ടി യോജിപ്പിച്ചുകൊണ്ടു പോകാൻ ബാധ്യതയുള്ളയാളാണ്. എന്നാൽ സ്വന്തം വകുപ്പ് പോലും കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിവില്ല എന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. സ്പീക്കറെ നോക്കി നിങ്ങൾ നിങ്ങളുടെ നിഷ്പക്ഷത കളഞ്ഞു എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അക്രോശിച്ചു. മുൻപ് സഭയിൽ എം വി രാഘവനെ സിപിഎം അംഗങ്ങൾ തല്ലിച്ചതച്ചതും ബാർകോഴ അഴിമതി കാലത്ത് ബഡ്ജറ്റ് അവതരണം നടന്ന തടയാൻ നിയമസഭയും, സ്പീക്കറുടെ ഡയസും തല്ലി തകർത്തതും ചൂണ്ടിക്കാട്ടി ഇടതുമുന്നണിയെ പ്രതിരോധത്തിൽ ആക്കാനും പ്രതിപക്ഷ നേതാവിന് കഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക