ജെ.എസ്.ഡബ്‌ള്യു എം. ജി മോട്ടോർ ഇന്ത്യ പുറത്തിറക്കിയ പുതിയ വിൻഡ്സർ ഇ. വി ആദ്യ ദിനത്തില്‍ 15,176 യൂണിറ്റുകളുടെ ബുക്കിംഗുമായി വിപണിയില്‍ തരംഗം സൃഷ്‌ടിക്കുന്നു. വൈദ്യുതി വാഹനങ്ങളോട് ഇന്ത്യൻ ഉപഭോക്താക്കളുടെ പ്രിയമേറുന്നതിന്റെ സൂചനയാണെന്ന് കമ്ബനി പറയുന്നു. ആദ്യമായാണ് ഒരു വൈദ്യുതി കാറിന് വിപണിയിലിറങ്ങിയ ദിവസം തന്നെ ഇത്രയേറെ ബുക്കിംഗ് ലഭിക്കുന്നതെന്ന് കമ്ബനിയുടെ ചീഫ് കമേഷ്യല്‍ ഓഫീസർ സതീന്ദർ സിംഗ് ബാദ്‌വ പറഞ്ഞു.
പരിസ്ഥിതി സൗഹ്യദവും ഇന്ധനക്ഷമതയും ആധുനിക സൗകര്യങ്ങളുമുള്ള വൈദ്യുതി വാഹനങ്ങള്‍ക്ക് ഡിമാൻഡേറുകയാണെന്നും അദ്ദേഹം പറഞ്ഞു. സെഡാൻ വിഭാഗത്തിലെ സൗകര്യങ്ങളോടെ എസ്.യു. വി അനുഭവം പ്രദാനം ചെയ്യുന്ന വാഹനമാണിത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
- വില 9.99 ലക്ഷം രൂപ മുതല്‍
- ലഭ്യമായ കളറുകള്‍: സ്‌റ്റാർബസ്‌റ്റ് ബ്ളാക്ക്, പേള്‍ വൈറ്റ്, ക്ളേ ബീജ്, ടർക്കോയിസ് ഗ്രീൻ
- മൂന്ന് വേരിയന്റ്സ്: എക്‌സൈറ്റ്, എക്‌സ്ക്ളൂസീവ്, എസ്സൻസ്
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക











