കഴിഞ്ഞ അൻപത് വർഷങ്ങളായി മലയാളത്തിലെ സ്വഭാവനടന്മാരുടെ പട്ടികയില്‍ മുൻപന്തിയില്‍ തന്നെ വിജയരാഘവനുണ്ട്. ഏതുവേഷം നല്‍കിയാലും അതു മികച്ചതാക്കി മാറ്റുമെന്ന ആത്മവിശ്വാസം കൂടി സംവിധായകർക്ക് സമ്മാനിക്കുന്ന നടനാണ് വിജയരാഘവൻ. ഹാസ്യവും വില്ലൻ വേഷങ്ങളുമെല്ലാം ഇവിടെ ഭദ്രം.സിനിമയില്‍ വൃദ്ധ വേഷങ്ങള്‍ നിരവധി തവണ ചെയ്തിട്ടുണ്ടെങ്കിലും ജീവിതത്തില്‍ ഇപ്പോഴും ചെറുപ്പം നിലനിർത്തുന്ന ഒരാള്‍ കൂടിയാണ് വിജയരാഘവൻ.

നടൻ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ ചിത്രവും അതിനു അടിവരയിടുകയാണ്. ഒരു യാത്രക്കിടയില്‍ പകർത്തിയ ചിത്രത്തില്‍ ബ്ലാക്ക് ഷർട്ടും കണ്ണാടിയുമൊക്കെ അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് വിജയരാഘവൻ. ചിത്രത്തിലുള്ള താരത്തിന്റെ ലുക്ക് കണ്ടാൽ ഇദ്ദേഹം ഒരു 72 കാരനാണ് എന്ന് ആരും പറയുകയില്ല. 1951 ഡിസംബർ ഇരുപതാം തീയതിയാണ് വിജയരാഘവൻ ജനിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

. . . . . #fun #trip #family #vacation

Posted by Vijayaraghavan on Sunday, August 11, 2024

പ്രായത്തെ തോൽപ്പിക്കുന്ന വിജയരാഘവന്റെ ലുക്കിനെ കുറിച്ചുള്ള നിരവധി കമൻറുകൾ ആണ് ഫോട്ടോയ്ക്ക് കീഴിൽ വരുന്നത്. “72 വയസുള്ള കൊച്ചു പയ്യനാണ്””മമ്മൂക്കയ്ക്ക് മാത്രമല്ല, ഇവിടെയും ഏജ് റിവേഴ്സ് ഗിയറിലാണ്””ഒരു കാലത്ത് സൂപ്പർസ്റ്റാർസ് മാറി നില്‍ക്കും ഇങ്ങേർടെ ലുക്കിന് മുന്നില്‍” എന്നിങ്ങനെ പോവുന്നു കമന്റുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക