ഉറ്റവരുമൊത്ത് ജന്മദിനാഘോഷം; മലയാളികളുടെ പ്രിയ ഗായിക റിമി ടോമിയുടെ പ്രായം അറിയാമോ? കുടുംബത്തോടൊപ്പം ഈ പ്രത്യേക ദിവസം ചെലവഴിക്കാനായതിലെ വലിയ സന്തോഷവും ഇവർ പങ്ക് വച്ചു. റിമി ടോമി തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ എഴുതിയത്: ”എന്തു വേഗത്തിലാണെന്റെ ഈശോയെ സമയം ഓടിപോകുന്നത്. ഒരുപാട് ആഗ്രഹിച്ചിരുന്നതിനുശേഷം എന്റെ കുഞ്ഞുങ്ങളുടെ കൂടെ നില്‍ക്കുന്നത് എന്റെ ഏറ്റവും വലിയ സന്തോഷമാണ്. പ്രായം വെറും നമ്ബറാണെന്നൊക്കെ പറഞ്ഞാലും 42 വര്‍ഷത്തെ കഥകളും ചിരികളും ഓര്‍മകളും കൂടെ ഉണ്ട്. എല്ലാത്തിനും നന്ദി.”

പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സഹോദരന്റെ ഭാര്യ മുക്ത രംഗത്തെത്തി. റിമിയെ കെട്ടിപിടിച്ച്‌ നില്‍ക്കുന്ന ചിത്രത്തിന് അടിക്കുറിപ്പായി മുക്ത കുറിച്ചത്: ”നിങ്ങള്‍ ഈ കുടുംബത്തിലെ ഏറ്റവും നല്ല നാത്തൂനും നെടുംതൂണുമാണ്. അവസാനമില്ലാത്ത സന്തോഷവും സ്നേഹവും അനുഗ്രഹങ്ങളും ലഭിക്കട്ടെ.”

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക