പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ദമ്ബതികള്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ ഇളമ്ബ പാലത്തിനു സമീപം ബിന്ദു ഭവൻ വീട്ടില്‍ ശരത് ( 28) ഭാര്യ മുദാക്കല്‍ പൊയ്കമുക്ക് കാട്ടുചന്ത നന്ദനം വീട്ടില്‍ നന്ദ (24) എന്നിവരെയാണ് പോക്സോ നിയമപ്രകാരം ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ മുദാക്കല്‍ പൊയ്കമുക്ക് സ്വദേശിനിയായ പതിനഞ്ചുകാരിയെ കഴിഞ്ഞ 4 വർഷമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

അതിജീവിത സ്കൂളില്‍ വിഷമിച്ചിരിക്കുന്നത് കണ്ട അധ്യാപിക സ്കൂള്‍ കൗണ്‍സിലറെ കൊണ്ട് കൗണ്‍സിലിങ് നടത്തിയതില്‍ നിന്നാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തു വന്നത്. തന്നോടൊപ്പം നന്ദയ്ക്ക് താമസിക്കണമെങ്കില്‍ അതിജീവിതയെ തനിക്ക് വശംവദയാക്കി തരണമെന്ന് ശരത് ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് നന്ദ ശരത്തിന് വേണ്ടി അതിജീവിതയെ പ്രലോഭിപ്പിച്ച്‌ വീട്ടില്‍ വരുത്തിയത്. 2021 ഏപ്രില്‍ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള പല സമയങ്ങളിലാണ് അതിജീവിത കൊടുംപീഡനത്തിന് ഇരയായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ.ജി, എസ്.ഐമാരായ സജിത്ത്, ജിഷ്ണു, സുനില്‍ കുമാർ, എ.എസ്.ഐ ഉണ്ണിരാജ്, ശരത് കുമാർ, നിതിൻ, അഞ്ജന എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക