ഗിന്നസ് റെക്കോര്‍ഡിനെന്ന പേരില്‍ കൊച്ചിയില്‍ നടത്തിയ മെഗാ ഭരതനാട്യം പരിപാടിയിലൂടെ സംഘാടകര്‍ 7 കോടിയിലേറെ രൂപ കീശയിലാക്കിയതായി റിപ്പോര്‍ട്ട്. പോലീസ് അന്വേഷണം പുരോഗമിക്കുന്നതോടെ കൃത്യമായി എത്ര തുക സംഘാടകര്‍ പരിപാടിയിലൂടെ നേടിയെന്നത് വ്യക്തമാകും. ജനങ്ങളുടെ അറിവില്ലായ്മ മുതലെടുത്ത് കാര്യമായ മുടക്കുമുതലോ അധ്വാനമോ കൂടാതെയാണ് മൃദംഗവിഷന്‍ വമ്ബന്‍ ലാഭം കൊയ്തത്.

മറ്റൊരു നടിക്കു പകരം ദിവ്യ ഉണ്ണി എത്തിയതോടെ രജിസ്‌ട്രേഷന്‍ ഫീസ് 2,000 രൂപയില്‍ നിന്നും 3,500 രൂപയായി ഉയര്‍ന്നു. പരിപാടിയില്‍ പങ്കെടുത്തത് 11,600 പേരാണ്. രജിസ്‌ട്രേഷനിലൂടെ മാത്രം 4.60 കോടി രൂപയാണ് സംഘാടകര്‍ കീശലിയാക്കിയത്. 3500 രൂപയാണ് റജിസ്‌ട്രേഷന്‍ എങ്കിലും മേക്കപ്പ് അടക്കമുള്ള കാര്യങ്ങള്‍ക്കായി 5000 രൂപ വരെ നൃത്ത വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍നിന്നു വാങ്ങിയവരുമുണ്ട്. അങ്ങിനെവന്നാല്‍ രജിസ്‌ട്രേഷനിലൂടെ നേടിയ തുക ഇനിയും ഉയരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് കൂടാതെയാണ് 390 രൂപയുടെ സാരിക്ക് 1,600 രൂപയാക്കിയത്. ഇതിലൂടെ മറ്റൊരു 1.4 കോടി രൂപയും ലഭിച്ചു. ടിക്കറ്റ് ഇനത്തില്‍ എത്ര നേടി എന്നതിന് കണക്ക് പുറത്തുവിട്ടിട്ടില്ല. 20,000ത്തില്‍ അധികം കാണികള്‍ എത്തിയെന്നും ഇവരില്‍ നിന്നും 149, 249 നിരക്കില്‍ പണം ഈടാക്കിയെന്നും പറയപ്പെടുന്നു.

കുട്ടികളെ എത്തിച്ചത് കൊച്ചി മെട്രോ വഴി; ടിക്കറ്റ് നിരക്കിന് 50 ശതമാനം ഇളവ് ലഭിച്ചിട്ടും കുട്ടികളോട് ഈടാക്കിയത് 250 മുതൽ 350 രൂപവരെ

സ്റ്റേഡിയത്തില്‍ കുട്ടികളെ എത്തിക്കാനെന്ന പേരില്‍ 250 രൂപ മുതല്‍ 350 രൂപവരെയും ഇടാക്കി. കൊച്ചി മെട്രോയുടെ സേവനവും തങ്ങളുടെ നേട്ടത്തിനായി സംഘാടകര്‍ ഉപയോഗിച്ചിരുന്നു. നൃത്ത പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കും കൂടെയുള്ള ഒരാള്‍ക്കും മെട്രോയില്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് അനുവദിച്ചു. മെട്രോ അധികൃതരെ കൊണ്ട് പരിപാടിയെക്കുറിച്ച്‌ പ്രതികരണം നടത്തിച്ച്‌ ഇതും പ്രചാരണത്തിന് ഉപയോഗിച്ചു.

നടന്നത് പഴുതടച്ച ബിനാമി ഇടപാടുകൾ

വയനാട് മേപ്പാടിയിലെ ഒറ്റമുറി ഓഫീസിൽ പ്രവർത്തിക്കുന്ന സംഘടനയാണ് മൃദംഗ വിഷൻ. ഇതിൻറെ ചീഫ് പേട്രനാണ് നടൻ സുജോയ് വർഗീസ്. കടലാസ് സംഘടനയുടെ പേരിൽ പരിപാടി നടത്തിയത് ബിനാമി ഇടപാടാണ് എന്ന് വ്യക്തം. സുജോയ് വർഗീസിന്റെ ബന്ധങ്ങൾ തന്നെയാണ് ദിവ്യ ഉണ്ണിയെ പരിപാടിയുടെ ഭാഗമാക്കാനും, കല്യാൺ ഉൾപ്പെടെയുള്ള വമ്പൻമാരിൽ നിന്ന് സ്പോൺസർഷിപ്പ് തരപ്പെടുത്തുവാനും, കൊച്ചി മെട്രോയിൽ നിന്ന് യാത്രാ നിരക്കിൽ കിഴിവ് നേടാനും സ്റ്റേഡിയം വാടകയ്ക്ക് എടുക്കാനും എല്ലാം ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റുകൾ വിറ്റഴിക്കാനും ഉപയോഗിച്ചത്. കലയെ ഉദ്ധരിക്കാൻ ആണ് എന്ന തെറ്റിദ്ധാരണ പരത്തി വാണിജ്യ സാമ്പത്തിക താൽപര്യങ്ങൾ മറച്ചുവെക്കാനാണ് മൃദംഗ വിഷൻ പോലൊരു കടലാസ് സംഘടനയെ മുന്നിലിട്ടത്.

പരിപാടി സംഘടിപ്പിക്കാൻ ഏൽപ്പിച്ചത്. എന്നാൽ ഇവർ ഈ ഉത്തരവാദിത്തങ്ങൾ ഇന്ത്യ ഇവന്റ്സ് എന്ന കമ്പനിക്ക് കൈമാറുന്നു. ഇന്ത്യ ഇവന്റ്സാണ് ജിസിഡിഎയുമായി കരാറിലേർപ്പെട്ടതും, നിയമപരമായ അനുവാദങ്ങൾ നേടിയെടുത്തതും പോലീസിനെയും ഫയർ ഡിപ്പാർട്ട്മെന്റിനെയും സമീപിച്ചതുമെല്ലാം. എന്നാൽ ഈ കമ്പനിയും ഇതിൻറെ ഉടമയായ കൃഷ്ണകുമാർ സുജോയ് വർഗീസിന്റെ ബിനാമിയാണ് എന്ന സൂചനകൾ ഞങ്ങൾക്ക് ലഭിച്ചു. മുൻപും സുജോയ് നടത്തിയ ഇടപാടുകൾ ഇത്തരത്തിൽ കൃഷ്ണകുമാറിലൂടെയും കമ്പനിയിലൂടെയും ആണ് നടന്നിരുന്നത്.

മൃദംഗ മിഷനിൽ എത്തുന്ന പണത്തിൽ ഭൂരിഭാഗവും ഓസ്കാർ ഇവന്റസിലൂടെ ചെലവായി എഴുതിത്തള്ളുകയും ടാക്സ് ബാധ്യതയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുക. ഓസ്കാർ ഇവൻസിൽ നിന്ന് ഇതേ രീതിയിൽ അവരുടെ കമ്മീഷൻ കിഴിച്ചുള്ള വൻ തുക ഇന്ത്യ ഇവന്റ്സിലേക്ക് സബ് കോൺട്രാക്ടർ ചെലവായി എത്തിക്കുക. തൻറെ സൗകര്യത്തിനനുസരിച്ച് ബിനാമി സ്ഥാപനത്തെ ഉപയോഗിച്ച് കള്ളക്കണക്ക് ഉണ്ടാക്കി കോടികൾ സ്വന്തം കീശയിലാക്കുക എന്ന തന്ത്രമാണ് ഇവിടെ വിദഗ്ധമായി നടപ്പാക്കിയത്. ഇത്രയെല്ലാം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടും രേഖാമൂലം മൃദംഗ വിഷൻ പേട്രൺ മാത്രമായതിനാൽ സുജോയ് വർഗീസ് കേസിൽ പോലും പ്രതിയാകുന്നില്ല എന്നിടത്താണ് ഇയാളുടെ കൂർമ്മബുദ്ധി. അന്വേഷണം അങ്ങേ അറ്റത്തോളം എത്തിയാൽ പോലും അത് കൃഷ്ണകുമാറിൽ അവസാനിക്കും എന്ന രീതിയിൽ വളരെ സൂക്ഷ്മമായിട്ടാണ് ഇവിടെ കരുക്കൾ നീക്കിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക