ചലചിത്ര നടൻ മേഘനാഥൻ (60) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഷൊർണൂരിലെ വീട്ടില്‍ നടക്കും.

മലയാള ചലചിത്ര മേഖലയ്ക്ക് വേറിട്ട നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച നടനാണ് മേഘനാഥൻ. വില്ലൻ വേഷങ്ങളിലൂടെയായിരുന്നു അദ്ദേഹം ശ്രദ്ധേയനായത്. തമിഴ് സിനിമയിലും അദ്ദേഹം നിരവധി വേഷങ്ങള്‍ അവതിരിപ്പിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നടൻ ബാലൻ കെ. നായരുടെ മകനാണ് മേഘനാഥൻ.ചെങ്കോല്‍, ഈ പുഴയും കടന്ന് തുടങ്ങി 50-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.1983-ല്‍ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക