കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ എത്തിയ നടന്‍ ജയസൂര്യയുടെ ചിത്രം പകര്‍ത്തിയതിന് ഫൊട്ടോഗ്രാഫറെ മര്‍ദ്ദിച്ചെന്ന് പരാതി. നടന്റെ ഒപ്പമുണ്ടായിരുന്നവരാണ് മര്‍ദ്ദിച്ചതെന്നാണ് ദേവസ്വം ഫൊട്ടോഗ്രഫര്‍ സജീവ് നായരുടെ പരാതി. ഇന്ന് രാവിലെ എട്ടരയോടെ അക്കരെ കൊട്ടിയൂരാണ് സംഭവം നടന്നത്.
ഫോട്ടോയെടുക്കാന്‍ കൊട്ടിയൂര്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പാടാക്കിയ വ്യക്തിയാണ് സജീവന്‍ നായര്‍. രാവിലെ ജയസൂര്യ എത്തിയ സമയത്ത്, ഫോട്ടോയെടുക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടതു പ്രകാരമാണ് സജീവന്‍ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചത്. ഇതിനിടയിലാണ് കൈയേറ്റമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മര്‍ദനമേറ്റ സജീവന്‍ കൊട്ടിയൂരിലെ ആശുപത്രിയില്‍ ചികിത്സ തേടി. സജീവന്‍ നായര്‍ പൊലീസില്‍ പരാതി നല്‍കി. ജയസൂര്യയുടെ കൂടെ വന്നയാളുകള്‍ കയ്യേറ്റം ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. ദേവസ്വം ബോര്‍ഡ് വൈശാഖ മഹോത്സവം കഴിയും വരെ ഫോട്ടോ എടുക്കാന്‍ താല്‍ക്കാലികമായി ഏര്‍പ്പാടാക്കിയ ആളാണ് സജീവന്‍. ജയസൂര്യയുടെ കൂടെ എത്തിയവര്‍ ഫോട്ടോ എടുക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞ് വിലക്കുകയും ക്യാമറയ്ക്ക് നേരെ കയ്യുയര്‍ത്തുകയും ചെയ്യുകയായിരുന്നു. സജീവനെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.

















