വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി കേരള ബാങ്ക്. ദുരന്തത്തിന് ഇരയായവരുടെ വായപകള്‍ എഴുതിതളളാന്‍ ബാങ്ക് തീരുമാനിച്ചു. കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പകളാണ് ഒഴിവാക്കുന്നത്.

മരണപ്പെട്ടവരുടേയും ഈടു നല്‍കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടേയും മുഴുവന്‍ വായ്പകളും എഴുതി തള്ളും. ബാങ്ക് ഭരണസമിതി യോഗമാണ് ഈ തീരുമാനമെടുത്തത്. ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുന്നവർക്ക് ഈ തീരുമാനം വലിയ ആശ്വാസമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വായ്പകളുടെ പേരില്‍ ദുരന്ത ബാധിതരെ ചില സ്വകാര്യ സ്ഥപനങ്ങള്‍ ബുദ്ധിമുട്ടിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ആശ്വാസകരമായ പ്രഖ്യാപനം കേരള ബാങ്കിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. നേരത്തെ 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബാങ്ക് നല്‍കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക