പിറന്നാള്‍ദിനം പ്രായം പറയാൻ പാടില്ലെന്ന് മുതിർന്നവർ പറഞ്ഞിട്ടുണ്ട്. പക്ഷെ എനിക്ക് 41 വയസ് തുടങ്ങുകയാണ്. തന്റെ പിറന്നാള്‍ദിനം പങ്കുവച്ചുകൊണ്ട് 48-ാമത് സൂര്യാഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തില്‍ നടന്ന പഞ്ചരത്ന പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു വിഴിഞ്ഞം ഇന്റർനാഷണല്‍ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ദിവ്യ.എസ്.അയ്യർ.

പ്രായം മറയ്ക്കുന്നത് കൊണ്ട് പ്രായം മറക്കുന്നില്ല എന്നുള്ളത് ശ്രദ്ധിക്കണമെന്നാണ് ജീവിതം എന്നെ പഠിപ്പിച്ചിട്ടുള്ളത്. തന്റെ നരകാണുമ്ബോള്‍ പലപ്പോഴും പലരും ചോദിക്കാറുണ്ട് പ്രായമായത് കൊണ്ടല്ലല്ലോ എന്ന്. ചെറുപ്പത്തില്‍ നരച്ചതെന്നാണ് എല്ലാവർക്കും വിശ്വസിക്കാൻ ഇഷ്ടം.പ്രായമാകുന്നത് ഒരു പ്രശ്നമല്ലെന്ന് പറഞ്ഞു കൊടുക്കേണ്ട കാലഘട്ടമാണ് നമുക്കിടയിലുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യൗവനം പ്രകൃതിയുടെ സമ്മാനമാണ്. പക്ഷെ വാർദ്ധക്ക്യമെന്നത് കലയാണ്. ഇപ്പോഴത്തെ തലമുറ ഏജ് ഷെയ്മിംഗ് വളരെ ലാഘവത്തോടെ എടുക്കുന്ന കാലഘട്ടം കൂടിയാണിത്.എന്തുകൊണ്ടാണ് പ്രായത്തില്‍ മാത്രം വിവേചനം കാണിക്കുന്നതെന്നറിയില്ലെന്നും ദിവ്യ എസ്.അയ്യർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക