തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം; യുഡിഎഫ് സീറ്റുകളുടെ എണ്ണം 13ൽ നിന്ന് 17 ആയി ഉയർന്നപ്പോൾ എൽഡിഎഫ് സീറ്റുകളുടെ...

സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. യുഡിഎഫ് 17 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് 11 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് മൂന്ന് സീറ്റുകളില്‍ വിജയിക്കാനായി. എല്‍ഡിഎഫ് 15, യുഡിഎഫ് 13,...

ഉപതെരഞ്ഞെടുപ്പിൽ നിർണായക വിജയങ്ങൾ കരസ്ഥമാക്കി യുഡിഎഫ്; എൽഡിഎഫുമായി ഒപ്പത്തിനൊപ്പം നിന്ന നാട്ടിക, കരിമണ്ണൂര്‍, തച്ചമ്ബാറ പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് വിജയത്തോടെ...

ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ തൃശൂരിലെ നാട്ടിക, ഇടുക്കി കരിമണ്ണൂർ, പാലക്കാട് തച്ചമ്ബാറ എന്നീ പഞ്ചായത്തുകളുടെ ഭരണം യു.ഡി.എഫിന് ലഭിച്ചു. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ ഒപ്പത്തിനൊപ്പം നിന്ന് പഞ്ചായത്തുകളിൽ ഉപതെരഞ്ഞെടുപ്പിലെ വിജയത്തിലൂടെ...

ചാരിറ്റി പ്രവർത്തനങ്ങളിൽ പുതിയ ചുവടുവെപ്പുമായി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ; ബിസിനസിലെ 50% ലാഭവിഹിതത്തിന് ...

ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിത്വമാണ് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ. വ്യത്യസ്തമായ ബിസിനസ് ആശയം ഫലപ്രദമായി നടപ്പാക്കി വിജയിച്ച ഈ യുവ സംരംഭകൻ തന്റെ ബിസിനസ്സിലുള്ള ലാഭത്തിന്റെ...

പാർട്ടി അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലീഗ് ഹൗസിനു മുന്നിൽ പോസ്റ്ററുകൾ; നേതൃത്വം ഞെട്ടലിൽ: ...

മുനമ്ബം വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് ലീഗ് ഹൗസിന് മുന്നില്‍ പോസ്റ്ററുകള്‍. ബാഫഖി സ്റ്റഡി സര്‍ക്കിളിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഇന്ന് സമസ്ത മുശാവറ യോഗം ചേരാനിക്കെയാണ് നീക്കം.'മുനവ്വറലി തങ്ങളെ വിളിക്കൂ, മുസ്ലിം ലീഗിനെ...

ഷെയർ ട്രേഡിംഗിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; എറണാകുളം സ്വദേശിയായ യുവ ഡോക്ടർക്ക് നഷ്ടപ്പെട്ടത് നാലു...

ട്രേഡിംഗിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത് യുവ ഡോക്ടറുടെ നാലു കോടി രൂപ തട്ടിയെടുത്തതായി പരാതി. വൈക്കത്തെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറായ തൃപ്പൂണിത്തുറ സ്വദേശിയുടെ പരാതിയില്‍ കൊച്ചി സിറ്റി സൈബര്‍ പോലീസ് കേസെടുത്ത്...

കോട്ടയം മണിപ്പുഴയിൽ ലുലു മാൾ യാഥാർത്ഥ്യമാകുമ്പോൾ ചർച്ച ചെയ്യപ്പെടേണ്ടത് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രദേശത്ത് ഒരുക്കിയ വികസന വിപ്ലവം;...

ലുലു മാൾ ഉദ്ഘാടനം ചെയ്യാൻ പോകുന്നതിന്റെ ആഹ്ലാദരവത്തിലാണ് കോട്ടയം നിവാസികൾ. എം സി റോഡിൽ ഇരയിൽ കടവ് ബൈപാസിനോട് ചേർന്ന് മണിപ്പുഴയിലാണ് കോട്ടയത്തെ ലുലു മിനിമാൾ പടുത്തുയർത്തിയിരിക്കുന്നത്. കോട്ടയത്തിന്റെയും...

സഹപ്രവര്‍ത്തകരെ മര്‍ദ്ദിക്കല്‍, അധ്യാപികയെ വാഹനമിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമം, സ്കൂള്‍ കുട്ടികള്‍ക്കു നേരെ അതിക്രമം; പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ...

പഴശിരാജ കോളേജിലെ പൊളിറ്റിക്കല്‍ സയൻസ് വിഭാഗം അധ്യാപകനെതിരെ രണ്ടു മാസത്തിനിടെ കോളേജിന് ലഭിച്ചത് 26 പരാതികള്‍. ഇതേത്തുടർന്ന് അധ്യാപകനെ സസ്പെൻഡ് ചെയ്തു. പഴശിരാജ കോളേജിലെ പൊളിറ്റിക്കല്‍ സയൻസ് വിഭാഗം അധ്യാപകൻ കെ. ജോബിഷ്...

കേരളത്തിലെ കോൺഗ്രസ് പോഷക സംഘടനകളുടെ തലപ്പത്ത് വൻ അഴിച്ചുപണി; മൈനോറിറ്റി സെല്ലിനും, മത്സ്യത്തൊഴിലാളി കോൺഗ്രസിനും, കിസാൻ കോൺഗ്രസിനും, പ്രൊഫഷണൽ...

കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വിവിധ പോഷക സംഘടനകളുടെ തലപ്പത്ത് അഴിച്ചുപണി. നാല് സംഘടനകളുടെ ചെയർമാൻമാരെയാണ് പുതിയതായി തലപ്പത്തേക്ക് കൊണ്ടുവന്നത്. ഇത് ആദ്യമായാണ് ഇത്രയും സംഘടനകളുടെ തലവന്മാരെ ഒരുമിച്ച്‌ നിയമിക്കുന്നതും. മൈനോറിറ്റി സെല്ലിന്റെ...

കസ്റ്റഡിയിൽ എടുത്ത പ്രതിയെ നഗ്നനാക്കി ചൊറിയണം തേച്ചു; 18 വര്‍ഷം മുൻപ് നടന്ന സംഭവത്തിൽ ആലപ്പുഴ ഡിവൈ.എസ്.പിക്ക് ഒരു...

കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി ചൊറിയണം (കൊടിത്തൂവ) തേച്ച സംഭവത്തില്‍ ഡിവൈ.എസ്.പിക്ക് ഒരു മാസം തടവും ആയിരം രൂപ പിഴയും. ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിനെയാണ് ചേർത്തല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്....

സിപിഎം കൊല്ലം ജില്ലാ സമ്മേളനം: ഇ പി ജയരാജനും മുകേഷിനും എതിരെ രൂക്ഷ വിമർശനങ്ങൾ; വിശദാംശങ്ങൾ വായിക്കാം

സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനും എംഎല്‍എ മുകേഷിനും രൂക്ഷ വിമർശനം. പാർലമെന്റ് തിരഞ്ഞെടുപ്പ് ദിനത്തിലെ ഇപി ജയരാജനുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും പ്രകാശ് ജാവേദ്ക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട...

അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഞെട്ടിക്കുന്ന സംഭവം മലപ്പുറത്ത്: വിശദാംശങ്ങൾ വായിക്കാം

താനൂരില്‍ അമ്മയെയും ദിവ്യാംഗയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. താനൂർ സ്വദേശിനി ലക്ഷ്മി ബേബി (74) ഇവരുടെ മകള്‍ ദീപ്തി (36) എന്നിവരാണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങിയ നിലയിലായിരുന്നു വയോധികയുടെ മൃതദേഹമുണ്ടായിരുന്നത്. ഇതിന്...

ഭക്ഷ്യക്കിറ്റ് നിലച്ചിട്ട് ഒരു മാസം; 300 രൂപയുടെ പ്രതിദിന ധനസഹായവും മുടങ്ങി; വാടക തുക കൃത്യമായി ലഭിക്കുന്നില്ല;...

ജീവിതോപാധിയും കിടപ്പാടവുമടക്കം എല്ലാം നഷ്ടമായ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ സര്‍ക്കാരിന്റെ സഹായധനവും മുടങ്ങാന്‍ തുടങ്ങിയതോടെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍. മറ്റ് ജീവിതമാര്‍ഗം ഇല്ലാത്ത ദുരന്തബാധിതര്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള പ്രതിദിന 300 രൂപ ധനസഹായം...

കേരളത്തിലെ നഴ്സുമാർക്ക് സ്വപ്നതുല്യമായ അവസരം; നോർക്ക റൂട്ട്സ് വഴി ഇറ്റലിയിലേക്ക് 65,000 നേഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ തീരുമാനം: വിശദാംശങ്ങൾ...

നോര്‍ക്ക റൂട്‌സ് വഴി 65,000 നഴ്‌സുമാരെ ഇറ്റലിയിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് ഇറ്റാലിയന്‍ അംബാസഡര്‍ എച്ച്‌.ഇ ആന്റോണിയോ ബാര്‍ട്ടോളി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ഇറ്റലിയില്‍ വലിയ സ്വീകാര്യതയാണെന്നും ഇംഗ്ലീഷ് ഭാഷയ്‌ക്കൊപ്പം ഇറ്റാലിയന്‍ ഭാഷ...

ജലപീരങ്കി ചതിച്ചു; നനഞ്ഞു കുളിച്ച് പോലീസ് സേന; ചിരിയടക്കാനാവാതെ പ്രതിഷേധക്കാർ: വീഡിയോ കാണാം

പ്രതിഷേധത്തിന്‍റെ ഭാഗമായി ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച്‌ നടത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കു നേരെ പ്രയോഗിച്ച ജലപീരങ്കി പൊലീസിനെ തന്നെ ചതിച്ചു. പ്രതിഷേധം അതിക്രമത്തില്‍ കലാശിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. എന്നാല്‍ ജലപീരങ്കി ആദ്യം വെള്ളം...

റീൽസിനായി കാർ റേസ് വീഡിയോ ചിതീകരിക്കുന്നതിനിടെ അപകടം; കോഴിക്കോട് വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

അഴിക്കോട് റീല്‍സിനായി വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടത്തില്‍ യുവാവ് മരിച്ചു. കോഴിക്കോട് ബീച്ച്‌ റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൂട്ടത്തില്‍തന്നെയുള്ള വാഹനം ഇടിക്കുകയായിരുന്നു. ഉടൻ തന്നെ...

മുനമ്ബം വഖഫ് ബോര്‍ഡ് നോട്ടീസിന് സ്‌റ്റേ നല്‍കാം; താമസക്കാര്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാം: നിർണായക വാഗ്ദാനങ്ങളുമായി ഹൈക്കോടതി...

മുനമ്ബം ഭൂമി പ്രശ്‌നത്തില്‍ വഖഫ് ബോര്‍ഡിന്റെ നോട്ടീസിന് താല്‍ക്കാലിക സ്‌റ്റേ ഉത്തരവ് ഇറക്കാമെന്ന് ഹൈക്കോടതി. ഹര്‍ജിക്കാര്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാം. അതുവരെയുള്ള സംരക്ഷണത്തിന്റെ ഭാഗമായി സ്റ്റേ നല്‍കാമെന്ന് ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. മുനമ്ബത്തെ...

ചാണ്ടി ഉമ്മന്റെ അതൃപ്ത്തി: ഞാൻ അതിനൊന്നും മറുപടി പറയാനില്ല എന്ന പ്രതികരണവുമായി പ്രതിപക്ഷ നേതാവ്...

ചാണ്ടി ഉമ്മൻ എംഎല്‍എയുടെ അതൃപ്തിയില്‍ മറുപടി പറയാതെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് മറുപടി പറയുമെന്ന് സതീശൻ പറഞ്ഞു. അതേസമയം മാടായി കോളജ് വിവാദത്തിലും വി.ഡി സതീശൻ പ്രതികരിച്ചില്ല. പാലക്കാട്...

വയനാടിന് വാഗ്ദാനം ചെയ്ത 100 വീടുകൾ വച്ച് നൽകാൻ സന്നദ്ധത അറിയിച്ചിട്ടും നൽകിയിട്ടും കേരളം മറുപടി നൽകുന്നില്ല; വേണമെങ്കിൽ...

വയനാട് മേപ്പാടിയിലെ മുണ്ടൈക്ക, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് വീട് വെച്ച്‌ നല്‍കാമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ വാഗ്ദാനത്തില്‍ കേരള സര്‍ക്കാരില്‍ നിന്ന് ഇതുവരെയും മറുപടി ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യം വിശദീകരിച്ച്‌...

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതല നൽകിയപ്പോഴും തനിക്കൊന്നും നൽകിയില്ല; എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകേണ്ടവർ അത് ചെയ്യുന്നില്ല: വിഡി സതീശനെ...

പാലക്കാട്‌ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ രംഗത്ത്.എല്ലാവർക്കും ചുമതലകള്‍ നല്‍കി, തനിക്ക് ചുമതല തന്നില്ല അന്ന് പറയേണ്ടെന്ന് കരുതിയതാണ്.ഇപ്പോഴും കൂടുതല്‍ കാര്യങ്ങള്‍ ഒന്നും പറയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രചരണത്തിനായി ഒരു ദിവസം...

മലപ്പുറത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം

മലപ്പുറത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം മമ്ബാട് ആണ് വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് സംഭവം. മമ്ബാട് സ്വദേശിനി ഫാത്തിമ ഫിദ (18)...