ട്രേഡിംഗിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത് യുവ ഡോക്ടറുടെ നാലു കോടി രൂപ തട്ടിയെടുത്തതായി പരാതി. വൈക്കത്തെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറായ തൃപ്പൂണിത്തുറ സ്വദേശിയുടെ പരാതിയില്‍ കൊച്ചി സിറ്റി സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം ആറു മുതല്‍ ഈമാസം ആറു വരെയുള്ള കാലയളവിലാണ് ഡോക്ടര്‍ക്കു പണം നഷ്‌ടമായത്.

പഠനം പൂര്‍ത്തിയാക്കിയശേഷം അടുത്തിടെയാണു ഡോക്ടര്‍ ജോലിയില്‍ പ്രവേശിച്ചത്. വരുമാനത്തില്‍നിന്ന് കുറച്ചു പണം സമ്ബാദ്യത്തിലേക്കു മാറ്റണമെന്ന ലക്ഷ്യത്തോടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ അറിയാനായി ഗൂഗിളില്‍ തെരയുകയുണ്ടായി. ഈ സമയം ട്രേഡിംഗുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കണ്ട ലിങ്ക് ക്ലിക്ക് ചെയ്തതോടെ ഒരു വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ ഗ്രൂപ്പിലെ മറ്റംഗങ്ങള്‍ ഓരോ ദിവസവും ട്രേഡിംഗിലൂടെ ലഭിച്ച വന്‍ ലാഭക്കണക്കുകളായിരുന്നു ഷെയര്‍ ചെയ്തിരുന്നത്. തട്ടിപ്പുസംഘം ട്രേഡിംഗിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്തു ഡോക്ടറെ ഇതിലേക്ക് ആകര്‍ഷിക്കുകയായിരുന്നു. തുടര്‍ന്ന് ഒരു മാസത്തിനകം പല തവണകളായി നാലു കോടി രൂപയാണു തട്ടിയെടുത്തത്. ലാഭം ലഭിക്കാതായതോടെയാണു ഡോക്ടര്‍ പരാതിയുമായി സൈബര്‍ പോലീസിനെ സമീപിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക