കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി ചൊറിയണം (കൊടിത്തൂവ) തേച്ച സംഭവത്തില്‍ ഡിവൈ.എസ്.പിക്ക് ഒരു മാസം തടവും ആയിരം രൂപ പിഴയും. ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിനെയാണ് ചേർത്തല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 18 വർഷം മുൻപ് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

അന്ന് ചേർത്തല എസ്.ഐ ആയിരുന്നു മധുബാബു. ഒപ്പമുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിളിനേയും കോടതി ശിക്ഷിച്ചിട്ടുണ്ട്. 2006 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. സിദ്ധാർഥൻ എന്നയാളെ മധുബാബു കസ്റ്റഡിയിലെടുത്ത് ചൊറിയണം പ്രയോഗം നടത്തിയെന്നാണ് കേസ്. കയറുഫാക്ടറിയുടെ പ്രവർത്തനം സമീപ പ്രദേശങ്ങളെ മലിനീകരിക്കുന്നുവെന്ന പരാതി നല്‍കുകയും ഇതിനെതിരേ സമരം ചെയ്യുകയും ചെയ്ത വ്യക്തിയായിരുന്നു സിദ്ധാർഥൻ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതുമായി ബന്ധപ്പെട്ടായിരുന്നു ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചേർത്തല എസ്.ഐ ആയിരുന്ന മധുബാബുവും ഹെഡ് കോണ്‍സ്റ്റബിളും ചേർന്ന് തന്നെ നഗ്നനാക്കി ചൊറിയണം തേച്ചെന്ന് സിദ്ധാർഥൻ പിന്നീട് പരാതി നല്‍കി. പരാതിയില്‍ 2007-ല്‍ പോലീസ് കേസെടുത്തു. എന്നാല്‍ കേസിന്റെ നടപടികള്‍ ദീർഘമായി നീളുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക