ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ തൃശൂരിലെ നാട്ടിക, ഇടുക്കി കരിമണ്ണൂർ, പാലക്കാട് തച്ചമ്ബാറ എന്നീ പഞ്ചായത്തുകളുടെ ഭരണം യു.ഡി.എഫിന് ലഭിച്ചു. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ ഒപ്പത്തിനൊപ്പം നിന്ന് പഞ്ചായത്തുകളിൽ ഉപതെരഞ്ഞെടുപ്പിലെ വിജയത്തിലൂടെ യുഡിഎഫ് നേടിയെടുത്തത്. വിശദമായ ഫലം ചുവടെ വായിക്കാം.
നാട്ടികയില്‍ ഇതുവരെ എല്‍.ഡി.എഫ് അഞ്ച്, യു.ഡി.എഫ് അഞ്ച് എന്ന അവസ്ഥയായിരുന്നു. എന്നാലിപ്പോള്‍ യു.ഡി.എഫിന് ആറുസീറ്റ് ലഭിച്ചിരിക്കുകയാണ്. നാട്ടിക ഒൻപതാം വാർഡാണിപ്പോള്‍ യു.ഡി.എഫ് തിരിച്ചു പിടിച്ചിരിക്കുന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി. ബിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സീറ്റ് സ്വന്തമാക്കിയത്. ഇടുക്കി കരിമണ്ണൂർ പഞ്ചായത്തില്‍ പന്നൂർ വാർഡാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. 127 വോട്ടുകള്‍ക്കാണ് യു.ഡി.എഫിലെ ദിലീപ് കുമാർ വാർഡ് പിടിച്ചെടുത്തത്. യു.ഡി.എഫിലെ ഒരംഗം കൂറുമാറിയതിനെ തുടർന്നാണിവിടെ ഭരണം നഷ്ടമായത്. പലാക്കാട് തച്ചമ്ബാറയില്‍ ഏഴ്-ഏഴ് എന്ന നിലയിലാണ് യു.ഡി.എഫും എല്‍.ഡി.എഫും നിലനിന്നത്. ഇപ്പോഴത് യു.ഡി.എഫിന് എട്ട് സീറ്റായി മാറി.
















