വയനാട് മേപ്പാടിയിലെ മുണ്ടൈക്ക, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് വീട് വെച്ച്‌ നല്‍കാമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ വാഗ്ദാനത്തില്‍ കേരള സര്‍ക്കാരില്‍ നിന്ന് ഇതുവരെയും മറുപടി ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യം വിശദീകരിച്ച്‌ സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി 100 വീടുകള്‍ വെച്ച്‌ നല്‍കാമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നുവെന്നാണ് കത്തില്‍ സിദ്ധരാമയ്യ വ്യക്തമാക്കുന്നത്.

കേരള ചീഫ് സെക്രട്ടറി തലത്തിലും വിഷയം സംസാരിച്ചിരുന്നു. വാഗ്ദാനം നടപ്പാക്കാൻ ഇപ്പോഴും തയ്യാര്‍ ആണെന്നും കത്തില്‍ സിദ്ധരാമയ്യ ചൂണ്ടികാട്ടി. സര്‍ക്കാരിന് നല്‍കിയ വാഗ്ദാനത്തില്‍ നാളിതുവരെയായിട്ടും മറുപടി ലഭിക്കാത്തതിനാല്‍ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഇപ്പോഴും വീട് നിര്‍മിക്കാനുള്ള സ്ഥലം പണം കൊടുത്ത് വാങ്ങാനും നിര്‍മാണം നടത്താനും കര്‍ണാടക സര്‍ക്കാര്‍ തയ്യാറാണെന്നും കത്തില്‍ സിദ്ധരാമയ്യ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാന സർക്കാർ തലത്തിലുള്ള പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്നേ അയൽ സംസ്ഥാനത്തെ കോൺഗ്രസ് ഗവൺമെൻറ് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചാൽ അത് രാഷ്ട്രീയ തിരിച്ചടിയാവും എന്ന ഭീതിയിലാണോ കർണാടക സർക്കാർ സഹായ വാഗ്ദാനത്തോടെ തിരിഞ്ഞു നിൽക്കുന്നത് എന്ന സംശയം സ്വാഭാവികമാണ്. കോടിക്കണക്കിന് രൂപ മുഖ്യമന്ത്രിയുടെ ദുരന്തനിവാരണ നിധിയിൽ നീക്കിയിരിപ്പ് ഉണ്ടായിട്ടും കേന്ദ്രത്തെ പഴിച്ചു കൊണ്ടിരിക്കുന്നതല്ലാതെ വയനാട്ടിൽ പുനരാധിവാസ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. സർക്കാരിന്റെ പിടിപ്പുകേട് മൂലം ദുരിതത്തിൽ തുടരുന്ന ഒരു ജനതയ്ക്ക് ലഭിക്കേണ്ട അർഹമായ സഹായങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ച് നിഷേധിക്കുന്ന നിലപാടാണ് പിണറായി വിജയൻ സർക്കാരിന്റേതെന്ന് പറയേണ്ടിയിരിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക