ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിത്വമാണ് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ. വ്യത്യസ്തമായ ബിസിനസ് ആശയം ഫലപ്രദമായി നടപ്പാക്കി വിജയിച്ച ഈ യുവ സംരംഭകൻ തന്റെ ബിസിനസ്സിലുള്ള ലാഭത്തിന്റെ വലിയൊരു ശതമാനവും ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നത്. ഇപ്പോൾ തന്റെ മറ്റൊരു ശ്രദ്ധേയമായ വരുമാനമാർഗം കൂടി ഇദ്ദേഹം ചാരിറ്റി പ്രവർത്തനങ്ങൾക്കായി നീക്കിവെക്കുന്നു എന്ന പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്.

രണ്ടര ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ടോണി അച്ചായൻസ് ഗോൾഡ് എന്ന തന്റെ യൂട്യൂബ് ചാനലിൽ നിന്ന് ലഭിക്കുന്ന വരുമാനം ഇനി പൂർണ്ണമായും ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് ഇദ്ദേഹം വിനിയോഗിക്കുക. ഈ ചാനലിൽ കൂടുതലും തന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ വീഡിയോകൾ തന്നെയാണ് ടോണി വർക്കിച്ചൻ പങ്കു വയ്ക്കാറുള്ളത്. പതിനായിരക്കണക്കിന് കാഴ്ചക്കാരെ ഓരോ വീഡിയോകൾക്കും ലഭിക്കുന്നു എന്നുള്ളതുകൊണ്ടുതന്നെ സാമാന്യം ഭേദപ്പെട്ട ഒരു തുക യൂട്യൂബിലൂടെ ഇദ്ദേഹത്തിന് വരുമാനം ഉണ്ടാകുന്നുണ്ട് എന്ന് വേണം അനുമാനിക്കാൻ. ഈ തുക പൂർണമായും ചാരിറ്റി പ്രവർത്തനങ്ങൾക്ക് നീക്കിവെക്കും എന്നാണ് ഇദ്ദേഹം ഇപ്പോൾ വ്യക്തമാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മികച്ച യുവ സംരംഭകൻ: പഴയ സ്വർണം ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് വാങ്ങുന്ന വലിയ വ്യാപാര ശൃംഖലയാണ് അച്ചായൻസ് ഗോൾഡ്. വിവിധ ജില്ലകളിലായി 24 ബ്രാഞ്ചുകൾ ആണ് അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനത്തിനുള്ളത്. ബാങ്കിൽ പണയത്തിൽ ഇരിക്കുന്ന സ്വർണ്ണം ഇടപാടുകൾ തീർത്ത് കൊടുത്ത് വിലയ്ക്കെടുക്കുന്ന ബിസിനസ് രീതിയും ഇവർക്കുണ്ട്.

150ലധികം ജീവനക്കാർക്ക് മികച്ച ശമ്പളത്തിൽ ഈ സ്ഥാപനം വഴി തൊഴിലും ലഭ്യമാക്കുന്നു. കുടുംബ ബിസിനസ് ഏറ്റെടുത്ത് വിപുലീകരിച്ച് സ്വർണാഭരണങ്ങൾ വിൽക്കുന്ന ജൂവലറികളെ പോലെ തന്നെ സ്വർണാഭരണങ്ങൾ വാങ്ങുന്ന ഒരു വിപുലമായ വ്യാപാര ശൃംഖലയാണ് കുറഞ്ഞ കാലയളവ് കൊണ്ടുതന്നെ ഇദ്ദേഹം പടുത്തുയർത്തിയിരിക്കുന്നത്.

ചാരിറ്റി പ്രവർത്തനം : സമൂഹ വിവാഹവും, കോട്ടയം നഗരത്തിൽ പ്രതിദിനം 400 ആളുകൾക്ക് അന്നദാനം ഒരുക്കുന്ന പദ്ധതിയും, കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായ പദ്ധതിയും, രോഗികൾക്ക് ചികിത്സാസഹായം ലഭ്യമാക്കുന്ന പദ്ധതിയും ഉൾപ്പെടെ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നുണ്ട്. ഇതുകൂടാതെ വിവിധ സന്നദ്ധ സംഘടനകൾക്ക് ധനസഹായം ലഭ്യമാക്കിക്കൊണ്ടും ഇദ്ദേഹം സേവന രംഗത്ത് സജീവമാണ്. കോട്ടയം തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ലക്ഷങ്ങൾ മുടക്കി ആധുനിക സൗകര്യങ്ങളോടുകൂടിയ വെയ്റ്റിംഗ് ഷെഡ് സ്ഥാപിച്ചതും ഇദ്ദേഹം മുൻകൈയെടുത്താണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക