പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ രംഗത്ത്.എല്ലാവർക്കും ചുമതലകള്‍ നല്‍കി, തനിക്ക് ചുമതല തന്നില്ല അന്ന് പറയേണ്ടെന്ന് കരുതിയതാണ്.ഇപ്പോഴും കൂടുതല്‍ കാര്യങ്ങള്‍ ഒന്നും പറയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രചരണത്തിനായി ഒരു ദിവസം മാത്രമാണ് പലാക്കാട് പോയത് എല്ലാവരെയും ഒന്നിച്ചു നിർത്തി നേതൃത്വം മുന്നോട്ടുപോണ്ട് പോകണമെന്നും അതിന് നേതൃത്വത്തിന് കഴിയുന്നില്ല എന്നും ചാണ്ടി വ്യക്തമാക്കി. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകേണ്ടവർ അതിനു ശ്രമിക്കുന്നില്ല എന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു.
കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഉള്ള പിന്തുണയും ചാണ്ടി പ്രഖ്യാപിച്ചു. അദ്ദേഹത്തെ മാത്രമായി മാറ്റേണ്ട രാഷ്ട്രീയ സാഹചര്യം നിലവിലില്ല എന്ന് പറഞ്ഞ ചാണ്ടി ഇത്തരം ഒരു ചർച്ച പോലും ഉയർന്നു വരാൻ പാടില്ല എന്നും വ്യക്തമാക്കി. വി ഡി സതീശന് എതിരെയുള്ള നീക്കങ്ങൾക്ക് ആക്കം കൂടുന്നതും കെ സുധാകരന് പിന്തുണ വർദ്ധിക്കുന്നതും ആണ് കോൺഗ്രസിനുള്ളിലെ പുതിയ രാഷ്ട്രീയ സാഹചര്യം. മുരളീധരനും ശശി തരൂരും പോലുള്ള മുതിർന്ന നേതാക്കൾക്ക് പിന്നാലെ ചാണ്ടി ഉമ്മനെ പോലുള്ള യുവ നേതാക്കളും സുധാകരനെ പിന്തുണയായി രംഗത്തെത്തിയതോടെ കെപിസിസി അധ്യക്ഷനെ മാറ്റുക എന്ന ആലോചന നിലവിലെ സാഹചര്യത്തിൽ ഏറെക്കുറെ അപ്രായോഗികമായി കഴിഞ്ഞു.

















