ഫിറ്റ്നസ് സെന്ററിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പന നടത്തിയ നെടുപുഴ സ്വദേശിയും കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട ഇതര സംസ്ഥാന കൂട്ടാളിയും പിടിയില്‍.തൃശൂർ പടിഞ്ഞാറേ കോട്ടയില്‍ നടത്തുന്ന വിവഫിറ്റ്നസ് സെന്ററും അതിന്റെ അനുബന്ധ സാധനങ്ങളും വില്‍ക്കുന്ന പ്രോട്ടീൻ മാള്‍ എന്ന സ്ഥാപനവും കേന്ദ്രീകരിച്ചാണ് ലഹരി വില്‍പ്പന നടന്നിരുന്നത്.

സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ നെടുപുഴ തെക്കുംമുറി വാക്കയില്‍ വീട്ടില്‍ വിഷ്ണുവും (32) സ്ഥാപനത്തിലെ ജീവനക്കാരനും സഹായിയുമായ, എറണാകുളം കാലടി സ്റ്റേഷനില്‍ കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളി ആസാം സ്വദേശി പ്രജാള്‍ ഗോഗോയ് (34) എന്നയാളുമാണ് തൃശൂർ സിറ്റി ഡാൻസാഫ് സംഘത്തിന്റെയും ഈസ്റ്റ് പോലീസിന്റെയും പിടിയിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക