ചാണ്ടി ഉമ്മൻ എംഎല്‍എയുടെ അതൃപ്തിയില്‍ മറുപടി പറയാതെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് മറുപടി പറയുമെന്ന് സതീശൻ പറഞ്ഞു. അതേസമയം മാടായി കോളജ് വിവാദത്തിലും വി.ഡി സതീശൻ പ്രതികരിച്ചില്ല.

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ചുമതല നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കിയാണ് ചാണ്ടി ഉമ്മൻ എംഎല്‍എ രംഗത്ത് എത്തിയത്.’താനൊഴികെ എല്ലാവർക്കും ചുമതല കൊടുത്തിരുന്നു. അന്ന് പ്രതികരിക്കേണ്ട എന്ന് അന്ന്ഒന്നും പറയാതിരുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എല്ലാവരെയും ഒന്നിച്ച്‌ നിർത്തി നേതൃത്വം മുന്നോട്ടു പോകണം. പാർട്ടി പുനഃസംഘടനകള്‍ യുവാക്കള്‍ക്ക് പ്രതിനിധ്യം ലഭിക്കണം. കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറണമെന്ന അഭിപ്രായമില്ല. അത് ചർച്ച ചെയ്യാൻ പോലും പാടില്ല. എല്ലാവരെയും ചേർത്ത് പിടിച്ചു പോകണമെന്നും അദ്ദേഹം ആവർത്തിച്ചു.അതേസമയം ചാണ്ടി ഉമ്മന്റെ പരാതിയില്‍ നേതൃത്വമാണ് മറുപടി പറയേണ്ടതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക