ഇടുക്കി ജല വൈദ്യതോൽപാദനത്തിന് ഉപയോഗിക്കുന്ന മൂന്ന് ജനറേറ്ററുകൾക്ക് അറ്റകുറ്റപ്പണി; സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകും: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്തിന്റെ പ്രധാന ജലവൈദ്യുതോത്പാദന കേന്ദ്രമായ ഇടുക്കിയില്‍നിന്നുള്ള ഉത്പാദനം പൂര്‍ണമായോ ഭാഗികമായോ ഒരുമാസത്തോളം നിലയ്ക്കുമെന്ന് റിപ്പോര്‍ട്ട്. മൂലമറ്റം പവര്‍ഹൗസിലെ ആറു ജനറേറ്ററുകളില്‍ മൂന്നും അറ്റകുറ്റപ്പണിക്കായി ചൊവ്വാഴ്ചമുതല്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതിനാലാണിത്. ഇടുക്കി പവര്‍ഹൗസിലെ അഞ്ച്, ആറ് ജനറേറ്ററുകളിലേക്ക്...

ജയലളിതയുടെയും എംജിആറിന്റെയും മകളാണ് എന്ന അവകാശവാദവുമായി തൃശ്ശൂർ സ്വദേശിനി രംഗത്ത്; ജയലളിയെ കൊലപ്പെടുത്തിയത് താൻ കണ്ടു എന്നും...

തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ എംജിആറിന്റെയും ജയലളിതയുടെയും മകളാണെന്ന അവകാശവാദവുമായി മലയാളി യുവതി. തൃശൂർ സ്വദേശിനി സുനിതയാണ് അവകാശവാദവുമായി രംഗത്തെത്തിയത്. ജയലളിതയെ കൊലപ്പെടുത്തിയതാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അവർ...

ചൈനയ്ക്ക് ശേഷം ലോകത്ത് ആദ്യം എന്ന് അവകാശവാദം; കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനം എന്ന് നവംബര്‍ 1ന് പ്രഖ്യാപനം...

അതിദാരിദ്ര്യത്തെ തുടച്ചുനീക്കിക്കൊണ്ട് ഒരിക്കല്‍ക്കൂടി ചരിത്രം രചിച്ച്‌ കേരളം. രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനം എന്ന നേട്ടത്തിനൊപ്പം ചൈനയ്ക്ക് ശേഷം ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശമാവാനും കേരളത്തിന് കഴിഞ്ഞു....

പാക്കിസ്ഥാൻ ചാര വനിത കേരളം സന്ദർശിച്ചത് സർക്കാരിൻറെ അതിഥിയായിട്ടോ? ഏഴുദിവസം കറങ്ങിയത് ടൂറിസം വകുപ്പിന്റെ ചെലവിൽ? ...

പാകിസ്ഥാനുവേണ്ടി ചാരപ്രവൃത്തി നടത്തിയതിന് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരള സന്ദര്‍ശനം നടത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ എന്ന് സൂചന. യാത്രയും താമസവും ഭക്ഷണവും ഗൈഡിനെയും നല്‍കിയത് ടൂറിസം വകുപ്പാണ് എന്നാണ് സൂചന....

തൊടുപുഴയിൽ കോളേജ് വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ നിന്ന് ലഹരി വില്പനക്കാർ പിടിയിൽ; എക്സൈസ് സംഘം കണ്ടെടുത്തത് എംഡിഎ...

ഇടുക്കി ജില്ലയിലെ ഒളമറ്റത്ത് കോളേജ് വിദ്യാർ‍ഥികള്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്ന് ലഹരി വില്‍പ്പനക്കാരെ എക്സൈസ് പിടികൂടി.എം ഡി എം എയും കഞ്ചാവും അടക്കം ഇവരില്‍ നിന്ന് പിടിച്ചെടുത്തെന്ന് എക്സൈസ് അറിയിച്ചു. ഇടുക്കി ജില്ലയിലെ...

ആനയറ മിനി സിവില്‍ സ്റ്റേഷനില്‍ അനധികൃതമായി പ്രവര്‍ത്തിച്ച സിപിഎം ഓഫീസ് പൊളിച്ചുമാറ്റി; ശക്തമായ നടപടിയുമായി തിരുവനന്തപുരം കോർപ്പറേഷനിലെ...

ആനയറ മിനി സിവില്‍ സ്റ്റേഷനില്‍ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ ഒഴിപ്പിച്ചു. കോവിഡ് കാലത്ത് ഹെല്‍പ്പ് ഡെസ്ക്കായി പ്രവർത്തിച്ച കെട്ടിടം അനധികൃതമായി പാ‍ർട്ടി ഓഫീസ് ആക്കി മാറ്റുകയായിരുന്നു. സിവില്‍ സ്റ്റേഷനോട്...

ഭാര്യയെ പട്ടാപ്പകൽ നടു റോഡിൽ കുത്തി കൊലപ്പെടുത്തി; കൊലയ്ക്ക് കാരണം യുവതിക്ക് പരപുരുഷ ബന്ധം ഉണ്ട് എന്ന സംശയം;...

പട്ടാപ്പകല്‍ നടുറോഡിലിട്ട് ഭാര്യയെ യുവാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. മംഗളൂരുവില്‍ ഹെബ്ബഗോഡിയിലെ രാമയ്യ ലേഔട്ടില്‍ താമസിച്ചിരുന്ന തിരുപാളയ സ്വദേശി ഗംഗ (27)യെയാണ് ഇന്നലെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയത്. പട്ടാപ്പകല്‍ യുവതിയെ വലിച്ചിഴച്ച്‌...

വോട്ടർ പട്ടിക തീവ്ര പരിശോധന: കേരളത്തിൽ ഇന്ന് നടപടികൾ ആരംഭിക്കും; ഓരോ വീട്ടിലും ബി.എൽ ഒമാർ നേരിട്ടെത്തി വിവരശേഖരണം...

കേരളം ഉള്‍പ്പെടെ ഒമ്ബത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമായി പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ പ്രക്രിയക്ക് (Special Intensive Revision - SIR) ഇന്ന് തുടക്കമാകും. ബീഹാറില്‍ എസ്‌ഐആർ പ്രവർത്തനങ്ങള്‍ പൂർത്തിയാക്കിയതിന് പിന്നാലെയാണ് മറ്റിടങ്ങളിലേക്കും...

750 കോടി കേന്ദ്രവിഹിതം നഷ്ടമാക്കി; സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച് കോളേജ് അധ്യാപകർ: വിശദാംശങ്ങൾ വായിക്കാം

ഏഴാം ശമ്ബള പരിഷ്കരണ കുടിശികയിനത്തില്‍ കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ട 750 കോടി രൂപ സംസ്ഥാന സർക്കാർ നഷ്ടപ്പെടുത്തിയെന്നാരോപിച്ച്‌ കോളേജ് അദ്ധ്യാപകരുടെ സംഘടനയായ കെ.പി.സി.ടി.എ ഹൈക്കോടതിയെ സമീപിച്ചു.2016 ജനുവരി ഒന്നു മുതല്‍ 2019 മാർച്ച്‌...

പ്രതിഷേധം കടുത്തതോടെ തീരുമാനം പിൻവലിച്ച് കേന്ദ്രം; സഞ്ചാര്‍ സാഥി’ ആപ്പ് നിർബന്ധമാക്കില്ല: വിശദാംശങ്ങൾ വായിക്കാം

പുതുതായി പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട്‌ഫോണുകളിലും 'സഞ്ചാർ സാഥി' (Sanchar Saathi) ആപ്പ് മുൻകൂട്ടി ഇൻസ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. ഈ നിർദ്ദേശത്തിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെയുള്ള വിവിധ കോണുകളില്‍ നിന്ന് ശക്തമായ...

ജനുവരി മുതൽ യുകെ വിസ നിയമങ്ങളിൽ വ്യാപക മാറ്റങ്ങൾ; ട്യൂഷൻ ഫീസിന് പുറമേ 9 മാസത്തെ...

പുതു വര്‍ഷം പിറക്കുന്നതോടെ യു കെയിലെ സ്റ്റുഡന്റ് വിസ ചട്ടങ്ങളിലും കാതലായ മാറ്റങ്ങള്‍ വരികയാണ്. 2025 ജനുവരി 2 മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക.ഇതനുസരിച്ച്‌ കൂടുതല്‍ പണം സ്വന്തം ചിലവിലേക്കായി ബാങ്ക്...

ട്രെയിനിന്റെ വാതിൽ പടിയിൽ തൂങ്ങി നിന്ന് റീൽസ് ചിത്രീകരണം; മരക്കൊമ്പിൽ തലയിടിച്ച യുവതിക്ക് സംഭവിച്ചത് എന്ത്? വീഡിയോ

ട്രെയിനിലെ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ മരക്കൊമ്ബില്‍ ഇടിച്ച്‌ വീണ യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി.സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ട്രെയിനില്‍ നിന്നും വീണ യുവതിയെ അതേ ട്രെയിനിലെ ആളുകള്‍ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. അടുത്ത...

നിയമസഭ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം; ആദ്യ ആറു വരികളോടെ നിയമസഭ സമ്മേളനം തുടങ്ങി; വിശദാംശങ്ങൾ വായിക്കാം

നിയമസഭയുടെ ചരിത്രത്തില് ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ട് സഭാ നടപടികള്ക്ക് തുടക്കം. എന്നാല് പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തില് വന്ദേമാതരം മുഴുവന് ആലപിച്ചില്ല.വന്ദേഭാരതം ആലപിക്കണമെന്ന ലോക്ഭവന് നിര്ദ്ദേശം തള്ളി ആദ്യത്തെ ആറ് വരികള് മാത്രമാണ്...

മദ്യപന്മാർക്ക് ആഹ്ലാദ വാർത്ത; ബീവറേജസ് കോർപ്പറേഷനിൽ സ്റ്റോക്ക് ക്ലിയറൻസ് വില്പന; ബ്രാണ്ടി പകുതി വിലയ്ക്ക് ലഭ്യമാകുമെന്ന്...

ബിവറേജസ് കോർപറേഷൻ ഷോപ്പുകളില്‍ ബ്രാൻഡിയു‍ടെ സ്റ്റോക്ക് ക്ലിയറൻസ് വില്‍പ്പന. ബ്ലു ഓഷ്യൻ ബിവറേജസ് എന്ന കമ്ബനിയാണ് ചില ബ്രാൻഡുകള്‍ നിർത്തുന്നതിന്റെ ഭാഗമായി വില പകുതിയായി കുറച്ചത്. 1310 രൂപയ്ക്കു വിറ്റിരുന്ന കുപ്പിയുടെ വില 650...

യുവതികൾ തമ്മിൽ ഇൻസ്റ്റാഗ്രാം റീലിനെ ചൊല്ലി തർക്കം: പിടിച്ചുമാറ്റിയപ്പോൾ ദേഹത്ത് സ്പർശിച്ചു എന്ന് ആരോപണം; ...

കലൂരില്‍ പുലർച്ചെ യുവതികളെ എട്ടംഗ സംഘം തെരുവില്‍ തല്ലിച്ചതച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് നഗരത്തില്‍ സംഘം ചേർന്നുള്ള മറ്റൊരു കൊടുംക്രൂരത. തിങ്കളാഴ്ച പുലർച്ചെ കുന്നംപുറത്തിന് സമീപത്തെ പാലത്തില്‍ നടന്ന അതിക്രമത്തില്‍ ഇരയായത്...

റെജി ലൂക്കോസിന് നിർണായക പദവി നൽകി ബിജെപി; പ്രഖ്യാപനം നടത്തിയത് രാജീവ് ചന്ദ്രശേഖർ: വിശദാംശങ്ങൾ വായിക്കാം

സിപിഐഎം മുൻ സഹയാത്രികനും രാഷ്ട്രീയ നിരീക്ഷകനുമായ റെജി ലൂക്കോസിനെ ബിജെപി സംസ്ഥാന വക്താവായി നിയമിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ജനുവരി എട്ടിനാണ് ദീർഘകാലത്തെ ഇടതുപക്ഷ...

മുബൈയിൽ എത്തുന്ന സുരേഷ് ഗോപിയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളുമായി മഹാരാഷ്ട്ര ബി ജെ പി കേരള വിഭാഗം; ...

മുംബൈ: കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റശേഷം ആദ്യമായി മുംബൈ നഗരത്തിലെത്തുന്ന സുരേഷ് ഗോപിയെ സ്വീകരിക്കാൻ മഹാരാഷ്ട്ര ബി ജെ പി കേരള വിഭാഗം വിപുലമായ ഒരുക്കൾ നടത്തുന്നു. മഹായുതി സ്ഥാനാർത്ഥികൾക്കായി മലയാളി സമൂഹത്തിനിടയിൽ പ്രചരണം...

വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച്‌ സിറോ മലബാര്‍ സഭ; ക്രൈസ്തവരുടെ ഭൂമിയില്‍ വഖഫ് അവകാശവാദം ഉന്നയിക്കുന്നുവെന്ന് ആര്‍ച്ച്‌ ബിഷപ്പ്...

വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച്‌ സിറോ മലബാർ സഭ. വഖഫ് നിയമത്തിലെ മനുഷ്യത്വഹീനവും നീതിക്ക് നിരക്കാത്തതുമായ അവകാശവാദങ്ങള്‍ സംയുക്ത പാർലമെന്‍റി കമ്മിറ്റി പരിശോധിക്കണമെന്ന് ആർച്ച്‌ ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. 1995ലെ വഖഫ്...

കനത്ത മഴ: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

കാസര്‍കോട് ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജനസുരക്ഷയെ മുൻനിർത്തി ഓഗസ്റ്റ് ആറിന് ബുധനാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ...

ലൈംഗികാരോപണം: അമ്മ ജന. സെക്രട്ടറി സ്ഥാനം രാജിവെച്ച് നടൻ സിദ്ദിഖ്.

ലൈംഗികാരോപണത്തിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ധിഖ് രാജിവെച്ചു. രാജിക്കത്ത് സംഘടനയുടെ പ്രസിഡന്റ് മോഹൻലാലിന് അയച്ചു. സ്വമേധയാ രാജിവച്ചതായി സിദ്ധിഖ് സ്ഥിരീകരിച്ചു. രാജി സംബന്ധിച്ച്‌ കൂടുതല്‍ പ്രതികരണം നടത്താനില്ലെന്ന്...