ട്രെയിനിലെ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ മരക്കൊമ്ബില്‍ ഇടിച്ച് വീണ യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി.സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
ട്രെയിനില്‍ നിന്നും വീണ യുവതിയെ അതേ ട്രെയിനിലെ ആളുകള്‍ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. അടുത്ത സ്റ്റേഷനില്‍ ട്രെയിൻ നിർത്തി യുവതിയെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ട്. ശ്രീലങ്കൻ സന്ദർശനത്തിനെത്തിയ ചൈനീസ് യുവതിയ്ക്കാണ് അപകടമുണ്ടായത്.
ഇൻസ്റ്റഗ്രാമില്‍ ഡെയ്‌ലിസ്റ്റാർ എന്ന പേജ് പങ്കിട്ട വീഡിയോയില്‍ യുവതി റീല്‍സ് ചിത്രീകരിക്കുന്നതും, ട്രെയിനിന്റെ റെയിലിംഗില്‍ തൂങ്ങി നിന്ന് പുറത്തേയ്ക്ക് ചായുന്നതും കാണിക്കുന്നുണ്ട്. പെട്ടെന്ന് വഴി അരികിലുളള മരത്തില്‍ തട്ടി ട്രെയിനില്‍ നിന്നും പുറത്തേയ്ക്ക് വീഴുന്നതും വീഡിയോയില്‍ വ്യക്തമാണ്. അപകടത്തില്‍ യുവതിയ്ക്ക് കാര്യമായ പരിക്കുകളില്ല എന്നാണ് റിപ്പോർട്ട്.

















