വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച്‌ സിറോ മലബാർ സഭ. വഖഫ് നിയമത്തിലെ മനുഷ്യത്വഹീനവും നീതിക്ക് നിരക്കാത്തതുമായ അവകാശവാദങ്ങള്‍ സംയുക്ത പാർലമെന്‍റി കമ്മിറ്റി പരിശോധിക്കണമെന്ന് ആർച്ച്‌ ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. 1995ലെ വഖഫ് നിയമം ഭരണഘടനാതത്വങ്ങള്‍ക്ക് അനുസൃതമായി ഭേദഗതി ചെയ്യാനുള്ള നി‍ർദേശങ്ങളും സമർപ്പിക്കണമെന്ന് അദ്ദേഹം കത്തിലൂട‌െ ആവശ്യപ്പെട്ടു. ആർച്ച്‌ ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ലോക്സഭാ സെക്രട്ടറിയേറ്റിനാണ് കത്ത് അയച്ചത്.

ഏത് ഭൂമിയിലും അകരാശവാദം ഉന്നയിക്കുന്ന വഖഫ് നിയമം ഭേദഗതി ചെയ്യേണ്ടതാണെന്നാണ് ആർച്ച്‌ ബിഷപ്പ് കത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്. എറണാകുളം ജില്ലയിലെ ചെറായി, മുനമ്ബം പ്രദേശങ്ങളിലുള്ള ക്രൈസ്തവർ തലമുറകളായി താമസിച്ച്‌ വരുന്ന ഭൂമിയില്‍ വഖഫ് ബോർഡ് അവകാശ വാദം ഉന്നയിക്കുന്നു. 600 ഓളം നിർധനരായ മത്സ്യതൊഴിലാളികളായ കുടുംബങ്ങളാണ് ഇന്ന് ഭീഷണി നേരിടുന്നത്. അതോടൊപ്പം ഇടവകപ്പള്ളിയും കോണ്‍വെന്റും ഉള്‍പ്പെടെ ഒഴിപ്പിക്കല്‍ ഭീഷണിയിലാണ്. രാജ്യത്തെമ്ബാടും വഖഫ് ബോർഡിന്റെ അവകാശവാദം കാരണം ഭീഷണി നേരിടുന്ന ജനങ്ങളെ പരിഗണിച്ച്‌ അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വഖഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയില്‍ രാജ്യം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് തന്നെ കേരളത്തിലെ കൊച്ചി മുനമ്ബം പ്രദേശത്തെ ജനങ്ങള്‍ക്ക് വഖഫ് നിയമങ്ങളുടെ പേരില്‍ നീതി നിഷേധിക്കപ്പെടുന്നത് തികച്ചും മനുഷ്യത്വരഹിതമാണെന്ന് കെസിവൈഎം സംസ്ഥാന സമിതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക