സിപിഐഎം മുൻ സഹയാത്രികനും രാഷ്ട്രീയ നിരീക്ഷകനുമായ റെജി ലൂക്കോസിനെ ബിജെപി സംസ്ഥാന വക്താവായി നിയമിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ജനുവരി എട്ടിനാണ് ദീർഘകാലത്തെ ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച്‌ റെജി ലൂക്കോസ് ബിജെപിയില്‍ ചേർന്നത്.

ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാല്‍ കേരളം വൃദ്ധസദനമായി മാറുമെന്നും ബിജെപിയുടെ വികസന കാഴ്ചപ്പാടുകളില്‍ ആകൃഷ്ടനായാണ് താൻ പാർട്ടിയില്‍ ചേർന്നതെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.ഏകദേശം 35 വർഷത്തോളം ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്ന റെജി ലൂക്കോസ് കഴിഞ്ഞ 13 വർഷമായി ദൃശ്യമാധ്യമങ്ങളിലെ രാഷ്ട്രീയ സംവാദങ്ങളില്‍ സജീവ സാന്നിധ്യമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തില്‍ സിപിഐഎം വർഗീയ വിഭജനത്തിന് ശ്രമിക്കുകയാണെന്നും ബിജെപിയുടെ ദേശീയ നേതൃത്വം മുന്നോട്ടുവെക്കുന്ന വികസന രാഷ്ട്രീയമാണ് നാടിന് ആവശ്യമെന്നും അദ്ദേഹം ബിജെപി പ്രവേശന വേളയില്‍ പറഞ്ഞിരുന്നു. പുതിയ ചുമതല ലഭിച്ചതോടെ ചാനല്‍ ചർച്ചകളിലും മറ്റും ബിജെപിയുടെ ഔദ്യോഗിക മുഖമായി റെജി ലൂക്കോസ് ഇനി സജീവമാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക