ഓഡിയോ കമ്ബനി വിഭാഗത്തില്‍ വിപണിയിലെ മുടിചൂടാ മന്നനാണ് ബോട്ട്. ന്യായമായ വിലയിലാണ് പൊതുവെ കമ്ബനി മികച്ച ഉത്പന്നങ്ങള്‍ നല്‍കുന്നതും.
ബോട്ട് (Boat) ഇയർഫോണുകള്‍ Noise Cancellation സവിശേഷത നല്‍കുന്നു, അത് ബാഹ്യമായ തടസ്സങ്ങളൊന്നുമില്ലാതെ നിങ്ങളുടെ സംഗീതം ശാന്തമായി കേള്‍ക്കാൻ നിങ്ങളെ അനുവദിക്കുന്നു. അതിനാല്‍ ഉപയോക്താവിന് തടസ്സമില്ലാത്ത കോളിംഗും സാധ്യമാകും. ചിലപ്പോഴൊക്കെ ഇതിന്റെ ഇയർഫോണുകളെ കുറിച്ച് ചില പരാതികള്‍ ഉയർന്നിട്ടുണ്ടെങ്കിലും ബോട്ട് അതിനെ കുറിച്ചൊന്നും പ്രതികരിക്കാറില്ല. ഇപ്പോഴിതാ കമ്ബനിയുടെ ബ്യൂട്ടൂത്ത് ഇയർഫോണിനെ കുറിച്ച് ഉയർന്ന ഗുരുതരമായ പരാതിയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ബോട്ട് ഇയർഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കവെ പൊട്ടിത്തെറിച്ചെന്നും ഭാഗ്യവശാലാണ് ജീവഹാനി ഉണ്ടാകാതിരുന്നതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. നിരവധി പേരാണ് സമാന അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം.
ഇന്നലെ ബോട്ടിന്റെ ഈ ഇയർഫോണ് ഉപയോഗിച്ചു കൊണ്ടിരുന്നപ്പോള്‍ ഫോണ് ചാർജ് കുറഞ്ഞു സ്വിച്ച് ഓഫ് ആയി ഇയർഫോണ് ഓഫ് ആവുകയും ചെയ്തു പിന്നീട് കുറച്ചു ചാർജ് ആയതിനു ശേഷം ഫോണ് ഓണ് ആവുകയും ഇയർഫോണ് ഓട്ടോമാറ്റിക്കായി കണക്‌ട് ആവുകയും ചെയ്തു വലത് ചെവിയുടെ ഇയർഫോണ് നന്നായി ചൂട് ആയി ഇരിക്കുന്നത് കാരണം ഞാൻ അത് ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ചു ഏതാണ്ട് ഒരു 2 മിനിറ്റിനുള്ളില്‍ വലത് ചെവിയുടെ ഇയർപോഡ് ശബ്ദത്തോട് കൂടി പൊട്ടി തെറിക്കുകയും കത്തുകയും ചെയ്തു.എന്തോ ദൈവാനുഗ്രഹം കൊണ്ടാണ് ആ സമയത്ത് ഇയർപോഡ് തൊട്ടുനോക്കാൻ തോന്നിയത് അല്ലായിരുന്നു എങ്കില്‍ വലത് ചെവി ഇപ്പൊ അടിച്ചു കത്തി പോയേനെ.ജീവഹാനി വരെ വരുത്തിവെക്കാൻ സാധ്യതയുള്ള ഇതിനെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചു അതിന്റെ നടപടിക്രമങ്ങള്‍ അറിയുന്നവർ പറയാമോ ഇനി ഇങ്ങനെ ഒരു അവസ്ഥ ഭാവിയില്‍ ആർക്കും ഉണ്ടാകാതിരിക്കട്ടെ.boAt ഉത്പന്നങ്ങള്‍ പരമാവധി ഒഴിവാക്കുക ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ആർക്കും ഉണ്ടാവാതിരിക്കട്ടെ.





